ഖ​ത്ത​റി​ല്‍ നി​ന്നു​ള്ള ഈ ​വ​ര്‍​ഷ​ത്തെ ഹ​ജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍​ക്ക്​ നാളെ മു​ത​ല്‍ തു​ട​ക്ക​മാ​വും

ഖ​ത്ത​റി​ല്‍ നി​ന്നു​ള്ള ഈ ​വ​ര്‍​ഷ​ത്തെ ഹ​ജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍​ക്ക്​ ബു​ധ​നാ​ഴ്ച മു​ത​ല്‍ തു​ട​ക്ക​മാ​വു​മെ​ന്ന്​ ഇ​സ്​​ലാ​മി​ക മ​ത​കാ​ര്യ വ​കു​പ്പ്​ -ഔ​ഖാ​ഫി​നു കീ​ഴി​ലെ ഹ​ജ്ജ്​ -ഉം​റ വി​ഭാ​ഗം അ​റി​യി​ച്ചു.

http://hajj.gov.qa എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ന്‍. ഖ​ത്ത​ര്‍ പൗ​ര​ന്മാ​ര്‍ സ​ര്‍​ക്കാ​റി​നു കീ​ഴി​ല്‍ ഹ​ജ്ജ്​ ചെ​യ്യാ​ന്‍ അ​വ​സ​രം. മെയ്​ 12ന്​ ​മു​ൻപായി യോ​ഗ്യ​രാ​യ വി​ഭാ​ഗം ആ​ളു​ക​ള്‍​ക്ക്​ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

സൗ​ദി ഹ​ജ്ജ്​ -ഉം​റ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​ര​മാ​യി​രി​ക്കും ഹ​ജ്ജി​ന്​ അ​പേ​ക്ഷ​ക​രെ സ്വീ​ക​രി​ക്കു​ന്ന​ത്. 18നും 65​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രും കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്‍റെ ​​അ​ടി​സ്ഥാ​ന ഡോ​സു​ക​ള്‍ സ്വീ​ക​രി​ച്ച​വ​രും ആ​യി​രി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്​ ഔ​ഖാ​ഫി​ന്‍റെ ഹോ​ട്​​ലൈ​ന്‍ സേ​വ​ന ന​മ്പറാ​യ 132 ല്‍ ​വി​ളി​ക്കാം. ഹ​ജ്ജ്​ ഒ​രു​ക്ക​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌​ കാ​ര്യ​ങ്ങ​ള്‍ ഗ്ര​ഹി​ക്കു​ന്ന​തി​നാ​യി പ്ര​തി​നി​ധി സം​ഘം സൗ​ദി അ​റേ​ബ്യ സ​ന്ദ​ര്‍​ശി​ക്കു​ക​യും, മ​ന്ത്രാ​ല​യ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്ത​താ​യി ഔ​ഖാ​ഫ്​ മ​ന്ത്രി ഗാ​നിം ബി​ന്‍ ഷ​ഹീ​ന്‍ ബി​ന്‍​ഗാ​നിം അ​ല്‍ ഗാ​നിം പ​റ​ഞ്ഞു.

spot_img

Related Articles

Latest news