ഭിന്നശേഷി ഇഫ്താർ ഒരുക്കി സോളിഡാരിറ്റി

വള്ളുവംബ്രം: പരസഹായമില്ലാതെ പുറം ലോകം കാണാൻ ഭാഗ്യമില്ലാതെ പോയ ഭിന്നശേഷി സഹോദരങ്ങൾ .
ഇവരെ ചേർത്ത് പിടിച്ചും പരിചരിച്ചും കഴിയുന്നതിനിടയിൽ പൊതു ഇടങ്ങളിലെ ആഘോഷങ്ങളിലും കൂട്ടായ്മകളിലും പങ്കെടുക്കാൻ കഴിയാതെ മക്കൾക്ക് കൂട്ടിരിക്കേണ്ടി വരുന്ന മാതാക്കൾ .
തങ്ങളിലൊരാൾക്കു് ഇടം ലഭിക്കാതെ പോകുന്ന ഉൽസവ വേദികളിൽ അധികം ആനന്ദിക്കാൻ മനസ്സനുവദിക്കാതെ മാറി നിൽക്കേണ്ടി വരുന്ന
മറ്റു കുടുംബാംഗങ്ങൾ.

ഇവരുടെ അതിരുകളില്ലാത്ത സൗഹൃദത്തിൻ്റെ സുന്ദര മുഹൂർത്തങ്ങൾക്കാണ് സോളിഡാരിറ്റി യൂത്ത് മൂവ്മൻ്റ് അത്താണിക്കൽ – വെള്ളുവമ്പ്രം യൂണിറ്റുകൾ സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള ഇഫ്ത്താർ സംഗമം സാക്ഷ്യം വഹിച്ചത്.
പൂക്കോട്ടൂർ പഞ്ചായത്തിലെ ഭിന്നശേഷി സഹോദരങ്ങളും കുടുംബങ്ങളും ഉൾപ്പെടെ എൺപത് അതിഥികൾക്കൊപ്പം അവരുമായി ഏറെ അടുപ്പമുള്ള യുവജനങ്ങളടക്കം നൂറ്റി അമ്പതോളം പേർ ഇഫ്ത്താർ സംഗമത്തിൽ പങ്കാളികളായി.
കാരുണ്യകേന്ദ്രം ഭിന്നശേഷി കൂട്ടായ്മയായ
‘ചലന’ത്തിലെ അംഗങ്ങളാണ് കുടുംബസമേതം ഇഫ്ത്താർ സംഗമത്തിൽ ഒത്തുചേർന്നത്.
അപരിചിതത്വത്തിൻ്റെ
ഭിന്നശേഷി – MR വിഭാഗത്തിൽ പെടുന്ന മക്കളെയും കൂട്ടി നിറഞ്ഞ മനസ്സോടെ കുടുംബ സമേതം അവർ പങ്കെടുക്കുന്ന ആദ്യ ഇഫ്ത്താർ സംഗമത്തിൻ്റെ എല്ലാ സന്തോഷവും നിറഞ്ഞതായിരുന്നു ഈ ഒത്തുചേരൽ.
സഹതാപത്തിൻ്റെ നോട്ടങ്ങൾക്ക് പകരം സൗഹൃദവും പങ്ക് വെപ്പും കൊണ്ട് സമ്പന്നമായിരുന്നു ഈ അപൂർവ്വ ഇഫ്ത്താർ വിരുന്ന്.
പല സന്ദർഭങ്ങളിലായി തോളിലിട്ടും വീൽചെയറിലിരുത്തിയും ഇവരെയൊക്കെ കാരുണ്യകേന്ദ്രത്തിലെത്തിക്കുന്ന സോളിഡാരിറ്റി പ്രവർത്തകർ അവർക്കൊരിക്കലും അന്യരായിരുന്നില്ല.
നിരധനരായ ഭിന്നശേഷി കുടുംബങ്ങളിൽ റംസാൻ കിറ്റുകളെത്തിക്കാനും സോളിഡാരിറ്റി അത്താണിക്കൽ – വെള്ളുവമ്പ്രം യൂണിറ്റ് രംഗത്തുണ്ടായിരുന്നു.
സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് C.അബ്ദുന്നാസർ
റമളാൻ സന്ദേശം നൽകി.
സോളിഡാരിറ്റി ഭാരവാഹികളായ യൂസുഫ് അമീൻ ,മുഹിയുദ്ദീൻ അരി, സാദിഖ്, അമീൻ പാലക്കൽ, റഫീഖ് കോടാലി, കാരുണ്യകേന്ദ്രം ഭാരവാഹികളായ അലി അഷ്റഫ് ,ശഫീഖ് അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news