കോട്ടയത്തെ വാടകവീട്ടില്‍ ഹാന്‍സ് നിര്‍മാണം, 500 കിലോ പാന്‍മസാല; യന്ത്രങ്ങളടക്കം പിടിച്ചെടുത്തു

കോട്ടയം: വടവാതൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാന്‍സ് നിര്‍മാണ കേന്ദ്രത്തില്‍ എക്‌സൈസിന്റെ പരിശോധന. 20 ലക്ഷം രൂപ വിലവിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും നിര്‍മാണത്തിനുള്ള യന്ത്രങ്ങളും 12 കുപ്പി വിദേശമദ്യവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.

വടവാതൂരില്‍ വീട് വാടകയ്‌ക്കെടുത്താണ് വ്യാജ പുകയില ഉത്പന്ന നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. നിരോധിത പുകയില ഉത്പന്നമായ ഹാന്‍സാണ്ഇവിടെ വന്‍തോതില്‍ നിര്‍മിച്ചിരുന്നത്. ഇതിനായി ലക്ഷക്കണക്കിന് രൂപയുടെ യന്ത്രങ്ങളും സ്ഥാപിച്ചിരുന്നു.ചൊവ്വാഴ്ച രാവിലെയാണ് പാമ്പാടി, കോട്ടയം എക്‌സൈസ് യൂണിറ്റുകള്‍ വീട് വളഞ്ഞ് പരിശോധന നടത്തിയത്. കളത്തിപ്പിടി സ്വദേശിയായ സരുണ്‍ ശശിയെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെകൂടാതെ മറ്റു മൂന്നുപേര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് എക്‌സൈസ് നല്‍കുന്നവിവരം. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്

spot_img

Related Articles

Latest news