പൊറോട്ട പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത

ആരോഗ്യത്തിന് ഹാനികരമല്ലെന്ന് പുതിയ കണ്ടെത്തല്‍

മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് പൊറോട്ട. എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയുന്നുണ്ടെങ്കിലും ഇന്നും പൊറോട്ട മലയാളിക്ക് ഏറെ പ്രിയമാണ്.

മൈദയില്‍ ഫൈബറിന്റെ അംശമില്ലെന്നും ശുദ്ധമായ കാര്‍ബോഹൈഡ്രേറ്റ് മാത്രമാണ് ഉള്ളതെന്നും പറയുന്നവരുണ്ട്. പൊറോട്ടയുടെ അമിത ഉപയോഗം പ്രമേഹം, അമിതവണ്ണം, അര്‍ബുദം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് വഴിവെക്കുമെന്നുവരെയുള്ള പ്രചാരണങ്ങള്‍ സജീവമാണ്. എന്നാല്‍ മൈദയില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുന്നതായാണ് ഇപ്പോള്‍ പുറത്തുവന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വിഭവങ്ങളില്‍ പരീക്ഷണവും പഠനവും നടത്തുന്ന ക്രിഷ് അശോക് എഴുതിയ ‘മസല ലാബ്: ദ സയന്‍സ് ഓഫ് ഇന്ത്യന്‍ കുക്കിംഗ്’ എന്ന പുസ്തകത്തിലാണ് പൊറോട്ടയുടെ ഗുണങ്ങളെപ്പറ്റി വിവരിക്കുന്നത്. 100 ഗ്രാം വേവിച്ച പരിപ്പിലുള്ളതിന് തുല്യമായ അളവില്‍ തന്നെ 100 ഗ്രാം മൈദയിലും പ്രോട്ടീന്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇതോടെ ഇഷ്ട ഭക്ഷണമായിട്ടും ആരോഗ്യപ്രശ്‌നങ്ങള്‍ പേടിച്ച്‌ പൊറോട്ട കഴിക്കാതിരിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന കണ്ടെത്തലാണ് ക്രിഷ് അശോക് നടത്തിയിരിക്കുന്നത്

spot_img

Related Articles

Latest news