പാലക്കാട് നഗരത്തിലെ ഹോട്ടലുകളിൽ വൻ തീപിടിത്തം

പാലക്കാട്: പാലക്കാട് നഗരത്തിലെ ഹോട്ടലുകളിൽ വൻ തീപിടിത്തം. ഉച്ചയോടെ സ്റ്റേഡിയം ബസ് സ്റ്റാന്‍റ് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ മൂന്നു യൂനിറ്റുകൾ നടത്തിയ പരിശ്രമത്തിന്‍റെ ഫലമായി തീ നിയന്ത്രണവിധേയമായി. സ്റ്റേഡിയം ബസ് സ്റ്റാന്‍റിൽ നിന്നും ഐ.എം.എ ജംങ്ഷനിലേക്ക് പോകുന്ന റോഡിലാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടിത്തമുണ്ടായ ഹോട്ടലിന് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു ഹോട്ടലിലേക്കും തീ പടർന്നു. ഒരു ഹോട്ടൽ പൂർണമായും മറ്റൊന്ന് ഭാഗികമായി കത്തി നശിച്ചു. ജീവനക്കാരടക്കം മുഴുവൻ പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്.

ഹോട്ടലിന്‍റെ അടുക്കള ഭാഗത്ത് നിന്നാണ് തീ കത്തിപടർന്നത്. എന്നാൽ, ഗ്യാസ് സിലിണ്ടറുകൾ കെട്ടിടത്തിനുള്ളിൽ നിന്ന് നീക്കിയത് വൻ അപകടം ഒഴിവാക്കി. തീപിടിത്ത കാരണത്തെ കുറിച്ച് പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news