ഹരീഖ് ഓറഞ്ച് ഫെസ്റ്റ് അവസാനിച്ചു: മേള മലയാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

റിയാദ് : പത്ത് ദിവസം നീണ്ടു നിന്ന സൗദി അറേബ്യയിലെ ഏറെ പ്രശസ്തമായ എട്ടാമത് ഹരീഖ് ഓറഞ്ച് മേള സമാപിച്ചു. ഓറഞ്ച് ഫെസ്റ്റിവൽ കാണുന്നതിനായി മലയാളികളടക്കം ആയിരക്കണക്കിന് സന്ദർശകരാണ് ദിവസവും ഹരീക് എന്ന കൊച്ചു ഗ്രാമത്തിലേക്ക് എത്തിച്ചേർന്നത്.

റിയാദ് സിറ്റിയിൽ നിന്നും 200 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഹരീഖിലേക്ക് അൽ ഹൈർ വഴിയും അൽഖർജ് വഴിയും എത്തിച്ചേരാൻ സാധിക്കും.

അൽ ഉലായുടെ താഴ് വരകളിലായി നൂറ് വർഷങ്ങൾക്ക് മുകളിൽ പഴക്കമുള്ള കൃഷി തോട്ടങ്ങളും ഇവിടെയുണ്ട്. വിവിധ തരത്തിലുള്ള രണ്ട് ലക്ഷത്തോളം ഓറഞ്ച് മരങ്ങൾ ഹരീക്കിൽ ഉണ്ട് എന്നാണ് ഏകദേശ കണക്ക്.

സൗദിയുടെ 30 ശതമാനവും ഇവിടെ തന്നെയാണ് ഉൽപാദിപ്പിക്കുന്നത്. തോട്ടങ്ങളിൽ നിന്ന് പറിച്ചെടുക്കുന്ന പഴവർഗ്ഗങ്ങളും, അവയുടെ തൈകളും കർഷകർ നേരിട്ട് നഗരസഭയുടെ മേൽനോട്ടത്തിൽ സ്റ്റാളുകളിൽ എത്തിച്ചാണ് വിൽപ്പന നടത്തുന്നത്.

രാവിലെ ഒൻപത് മുതൽ രാത്രി ഒൻപതു വരെയാണ് പ്രദർശനവും വിൽപ്പനയും നടക്കുന്നത്. വിത്യസ്ത ഇനം ഓറഞ്ചുകൾ, ഈത്തപഴം, അത്തിപ്പഴം, ഉറുമാൻ ഒലീവ്, വിവിധയിനം പഴവർഗ്ഗങ്ങൾ,വിത്യസ്തമായ തേനുൽപന്നങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ,വിവിധ മോഡലുകളിലുള്ള വാഹനങ്ങൾ,ഭക്ഷണശാലകൾ തുടങ്ങിയ നിരവധി സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഹരീഖ് ഗവർണറേറ്റും റിയാദ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും, ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജ് ജനറൽ അതോറിറ്റിയുമാണ് സംഘാടകർ.

spot_img

Related Articles

Latest news