13 വർഷം പൂർത്തിയാക്കിയ പയ്യന്നൂർ സൗഹൃദവേദി, റിയാദിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

റിയാദ് :2010 നവംബർ 5 ന് ഔദ്യോഗികമായി നിലവിൽ വന്ന ഗ്ലോബൽ പയ്യന്നൂരിയൻസ്സിന്റെ ഭാഗമായ ആഗോള കൂട്ടായ്മയായ റിയാദിലെ പയ്യന്നൂർ സൗഹൃദ വേദി റൗദയിൽ വെച്ച് നടന്ന യോഗത്തിൽ മുതിർന്ന എക്സിക്യൂട്ടീവ് അംഗം അഷറഫ് എൻ. ടി. കേക്ക് മുറിച്ചു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

അതിർ വരമ്പുകൾ ഇല്ലാതെ,ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ഒരാശ്വാസമായി ഞങ്ങൾ എന്നും നിങ്ങളോടൊപ്പം എന്ന മുഖമുദ്രയോടെ പ്രവർത്തിച്ചു പോരുന്ന പി. എസ്. വി. റിയാദ് പ്രവർത്തനം വിപലീകരിച്ചതിന്റെ ഭാഗമായി ദമ്മാമിലും, ജിദ്ദയിലും വേദി രൂപീകരിക്കുവാൻ സാധിച്ചു.

ഇന്ത്യൻ എംബസി യുടെ സഹകരണത്തോടെ വിവിധ തൊഴിൽ തർക്കത്തിലും ജയിലിൽ കഴിയേണ്ടി വന്നവരുടെ മോചനത്തിനും അടിയന്തര സാഹചര്യത്തിൽ ആരോഗ്യ മേഖലയിലും, അപകട ഘട്ടത്തിലും നാട്ടിൽ പോകുവാൻ പറ്റാതെ കഷ്ടപെടുന്നവരെ നിയമസഹായത്താൽ നാട്ടിൽ എത്തിച്ചും വീട്ടു വേല ചെയുന്നവരുടെ കഷ്ടപ്പാടിലും ശുചീകരണ തൊഴിലാളികളുടെ പ്രയാസത്തിലും ആശ്വാസം നൽകിയും വീടില്ലാത്തവർക്ക് അർഹിക്കുന്ന സഹായം നൽകിയും നാട്ടിലും പ്രവാസത്തിലും ജീവകാരുണ്യ പ്രവർത്തനത്തിൽ ദേശ, ഭാഷ വ്യത്യാസമില്ലാതെ നിരവധി പേർക്ക് ആശ്വാസം നൽകുവാനും സാധിച്ചിരുന്ന പി. എസ്. വി. റിയാദ് ഇപ്പോഴും സജീവമായി വിവിധ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഇടപെട്ടു പ്രവർത്തിച്ചു പോരുന്നു.

ഇനി വരുന്ന നാളിൽ പുനരധിവാസം മുഖ്യ വിഷയമായി ഏറ്റെടുത്തു പ്രവർത്തിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.

പ്രസിഡന്റ്‌ സനൂപ് കുമാർ അധ്യക്ഷൻ ആകുകയും ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതം പറയുകയും ചെയ്ത യോഗത്തിൽ ജോയിന്റ് ട്രെഷറർ ജയ്ദീപ് നന്ദി പറയുകയും ചെയ്തു. എഞ്ചിനീയർ ജിജു, ഷഫാഫ്, വൈസ് പ്രസിഡന്റ്‌ ഹരിനാരായണൻ, മെമ്പർ ഷിപ് കോർഡിനേറ്റർ ജഗദീപ്, ജോയിന്റ് സെക്രട്ടറി അബ്ദുൽ ബാസിത്, സ്പോർട്സ് കോർഡിനേറ്റർ അബ്ദുൽ റഹ്‌മാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ അർഷാദ്, റഫീഖ്, അബ്ദുൽ ഖാദർ, മുഹമ്മദലി, മുഹമ്മദ്‌ ഇശാഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news