നോമ്പുകാലത്തെ തലവേദന

ഈ വർഷത്തെ റ​മ​ദാ​ൻ നോമ്പ് അതിന്റെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ നോ​മ്പെ​ടു​ക്കു​ന്ന പ​ല​ര്‍​ക്കും ഉണ്ടാകുന്ന ത​ല​വേ​ദ​ന​യെക്കുറിച്ച് ചില വിവരങ്ങൾ. ഇ​ത്തരം തലവേദന സാ​ധാ​ര​ണ​മാ​ണ്. നോമ്പ് തുറക്കുന്ന സമയത്ത് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, ഉ​റ​ക്കം തു​ട​ങ്ങി​യ​വ ശ്ര​ദ്ധി​ച്ചാ​ല്‍ ത​ല​വേ​ദ​ന​യകറ്റാം ​ജീ​വി​ത ​ശൈ​ലി​യി​ലു​ണ്ടാ​കു​ന്ന പെ​ട്ടെ​ന്നു​ള്ള മാ​റ്റം, ശ​രീ​ര​ത്തി​ലെ ദ്രാ​വ​ക​ത്തിെന്‍റ അ​ള​വി​ലു​ണ്ടാ​കു​ന്ന കു​റ​വ്, ക്ര​മം തെ​റ്റി​യു​ള്ള ഉ​റ​ക്കം എ​ന്നി​വ​യാ​ണ് ത​ല​വേ​ദ​ന​ക്ക് കാ​ര​ണം.

ചി​ല വ്യ​ക്തി​ക​ള്‍​ക്ക് നോമ്പുതുറക്ക് മുമ്പും മറ്റുള്ളവ​ര്‍​ക്ക് നോമ്പുതുറക്ക് ശേ​ഷ​വുമാണ് ത​ല​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടാറുള്ളത്. ശ​രീ​ര​ത്തി​ലെ ഊ​ര്‍​ജ​ത്തിെന്‍റ പ്ര​ധാ​ന സ്രോ​ത​സ്സായ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്റെ അ​ള​വ് കു​റ​യു​ന്ന​ത് മൂ​ല​മാ​ണ് നോമ്പുതുറക്ക് മുമ്പ് ത​ല​വേ​ദ​ന​യു​ണ്ടാ​കു​ന്ന​ത്. ​മറിച്ച് അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​ണ് നോമ്പുതുറക്ക് ശേ​ഷ​മു​ള്ള ത​ല​വേ​ദ​ന​ക്ക് പ്ര​ധാ​ന​കാ​ര​ണം. ഇ​ത് ശ്വാ​സ​ ത​ട​സ്സ​ത്തി​നും ത​ള​ര്‍​ച്ച​ക്കും കാ​ര​ണ​മാ​കും. അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും വെ​ള്ളം​കു​ടി​ക്കു​ന്ന​തും ഡ​യ​ഫ്ര​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ്മ​ര്‍​ദം ഉ​ണ്ടാ​ക്കു​ന്നു.

താ​ഴെ പ​റ​യു​ന്ന​വ ശീ​ല​മാ​ക്കി​യാ​ല്‍ ത​ല​വേ​ദ​ന​ അ​ക​റ്റാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

  1. അ​ത്താ​ഴം വൈ​കി​പ്പി​ക്കു​ക​യും പോ​ഷ​ക സ​മ്പു​ഷ്​​ട​മാ​യ ഭ​ക്ഷ​ണ​വും പ​ഴ​ങ്ങ​ളും ക​ഴി​ക്കു​ക​യും ചെ​യ്യു​ക.
  2. വൈ​കി​യു​ള്ള ഉ​റ​ക്കം ഒ​ഴി​വാ​ക്കു​ക, ക​ഴി​യു​ന്ന​തും ഉ​റ​ങ്ങു​ന്ന​തി​ല്‍ ക്ര​മം​പാ​ലി​ക്കു​ക. പ​ക​ല്‍​സ​മ​യ​ങ്ങ​ളി​ല്‍ അ​ല്‍​പം മ​യ​ങ്ങു​ക.
  3. ഇ​ഫ്താ​റി​നും അ​ത്താ​ഴ​ത്തി​നും ഇ​ട​യി​ല്‍ ഏ​ക​ദേ​ശം മൂ​ന്നു ലി​റ്റ​ര്‍ വ​രെ വെ​ള്ളം കു​ടി​ക്കു​ക, ശ​രീ​ര​ത്തി​ല്‍ ജ​ലാം​ശം നി​ല​നി​ര്‍​ത്തു​ക.
  4. ഇ​ഫ്താ​റി​ലും അ​ത്താ​ഴ​ത്തി​ലും മി​ത​ത്വം പാ​ലി​ച്ച്‌ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സ്​ അ​ള​വ് ക്ര​മ​പ്പെ​ടു​ത്താ​ന്‍ ശ്ര​ദ്ധി​ക്കു​ക.
  5. ചാ​യ, കാ​പ്പി, സോ​ഫ്റ്റ് ഡ്രി​ങ്ക്സ്​ പോ​ലെ​യു​ള്ള​വ കു​റ​ക്കു​ക
  6. പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണെ​ങ്കി​ല്‍ കൂടി കൂ​ടു​ത​ല്‍ സ​മ​യം വെ​യി​ല​ത്ത് നി​ല്‍​ക്കാ​തി​രി​ക്കു​ക.
spot_img

Related Articles

Latest news