ഹൈദരാബാദ് : ഗതാഗതത്തിരക്കു കാരണം സമയം വൈകാതിരിക്കാൻ മിടിക്കുന്ന ഹൃദയവുമായി പാസ്സന്ജർ മെട്രോ ട്രെയിനിൽ ആശുപത്രിയിലേക്ക്. ഉദ്വേഗഭരിതമായ ഇങ്ങനെ യാത്ര ഒരു പക്ഷെ ആദ്യത്തേതായിരിക്കും.
മസ്തിഷ്കമരണം സംഭവിച്ച 45 കാരന്റെ ഹൃദയവുമായി എൽ ബി നഗറിലുള്ള കമിനേനി ആശുപത്രിയിൽ നിന്ന് ജൂബിലി ഹിൽസിൽ ഉള്ള അപ്പോളോ ആശുപത്രിയിലേക്കായിരുന്നു യാത്ര. 30 മിനുട്ടു കൊണ്ട് 16 സ്റ്റേഷനുകൾ താണ്ടി നാഗോലെ സ്റ്റേഷനിൽ നിന്ന് ജൂബിലി ഹിൽസ് സ്റ്റേഷനിലേക്ക്. സംഘത്തിൽ ഡോ . എ ജി കെ ഗോഖലെ അടക്കമുള്ള ആരോഗ്യവിദഗ്ദ്ധർ ആണ് നേതൃത്വം.