ചെന്നൈയില്‍ റെക്കോര്‍ഡ് മഴ; 72 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണ; സ്‌കൂളുകള്‍ അടച്ചു

ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ദക്ഷിണേന്ത്യയില്‍ എത്തിയതോടെ തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ.

ചെന്നൈയിലും സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലും ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ചെന്നൈ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചെന്നൈ നഗരത്തില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. 8.4സെന്റിമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. എഴുപത്തിരണ്ട് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ചെന്നൈയില്‍ ഇത്രയധികം മഴ ലഭിക്കുന്നത്.

spot_img

Related Articles

Latest news