ഭാര്യ താഴെ വീണു തലയില്‍ എന്തോ വന്നു പതിച്ചു ; മെട്രോ അപകടം വിവരിച്ച്‌ ഭര്‍ത്താവ്

”എല്ലാം ഒരു സെക്കന്റിനുള്ളില്‍ സംഭവിച്ചു. ഭാര്യ താഴേയ്ക്ക് വീഴുന്നതും എന്തോ വന്ന് അവളുടെ തലയില്‍ ഇടിക്കുന്നതും കണ്ടു.” ബംഗലുരുവില്‍ മെട്രോതൂണ് മറിഞ്ഞുവീണ് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിന് ദൃക്‌സാക്ഷിയായ ഭര്‍ത്താവ് ലോഹിതിന്റേതാണ് വാക്കുകള്‍.

ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഔട്ടര്‍റിങ് റോഡിലെ നാഗവരയ്ക്ക് സമീപത്ത് വെച്ച്‌ അപകടം ഉണ്ടായത്.

ലോഹിത്തും തേജസ്വനിയും ഇരട്ടക്കുട്ടികളെ നഴ്‌സറിയിലാക്കാന്‍ സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടംലോഹിത്താണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇരുവരും ഹെല്‍മറ്റും ധരിച്ചിരുന്നു. നാഗവരയില്‍ എത്തിയപ്പോള്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ ഇവരുടെ മുകളില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തേജസ്വനിയും മകന്‍ വിഹാനും മരണത്തിനു കീഴടങ്ങി. ലോഹിത്തിനും മകള്‍ക്കും പരിക്കേറ്റിരുന്നെങ്കിലും ഇവര്‍ അപകടനില തരണം ചെയ്തു.

spot_img

Related Articles

Latest news