കാസർഗോഡ് : 2001 ലെ ചെങ്ങറ സമരം ആരും മറന്നു കാണില്ല . 2009 ൽ സർക്കാർ ചെങ്ങറ ആദിവാസികളെ പുനരധിവസിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ പല പദ്ധതികളിൽ ഒന്നാണ് കാസർഗോഡ് ജില്ലയിലെ പെരിയ പദ്ധതിയും.
നാല് ഏക്ര സ്ഥലം ഇതിനായി സർക്കാർ കണ്ടെത്തുകയും 85 വീടുകൾ നിർമ്മിച്ച് നൽകുകയും ചെയ്തിരുന്നു. ഇവയിൽ 50 ഓളം വീടുകൾ അൽ താമസമില്ലാതെ കാട് കയറിക്കിടക്കുകയാണ്. താമസക്കാരിൽ ചിലർക്ക് പട്ടയം കിട്ടിയില്ല എന്ന പരാതിയും ഉണ്ട്. ഇപ്പോൾ താമസിക്കുന്നവർ തന്നെ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതു മൂലം താമസം മാറാൻ തയ്യാറെടുക്കുന്നു. ഇങ്ങനെ ഇനിയും എത്ര പദ്ധതികൾ കാട് മൂടി കിടക്കുന്നുണ്ടാകും ശാപമോക്ഷം കാത്തു.
Photo courtesy : Manorama