ആട്ടോ ഡ്രൈവറുടെ സത്യസന്ധതയ്ക്ക് അഗ്നിതിളക്കം

റിപ്പോർട്ട് : എം.കെ.ബിജു മുഹമ്മദ്

കരുനാഗപ്പള്ളി: സവാരി പോയി മടങ്ങവേ ആട്ടോയിൽ കിടന്ന് കിട്ടിയ താലി, ഉടമയെ അന്വേഷിച്ച് കണ്ടെത്തി നൽകിയ ആട്ടോ ഡ്രൈവറുടെ സത്യസന്ധതയ്ക്ക് അഗ്നിതിളക്കം. തേവലക്കര ആശാൻ്റയ്യത്ത് കിഴക്കതിൽ ഷിഹാബ്(36)നാണ് തൻ്റെ ഓട്ടോയിൽ നിന്ന് താലി കളഞ്ഞ് കിട്ടിയത് ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ പണ്ടാര വിളയിൽ രഞ്ജിനിയുടെ താലിയായിരുന്നു. നാല് ദിവസത്തെ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം താലി ഇവരുടെ വീട്ടിൽ കൊണ്ട് പോയി മാതൃസഹോദരി സിനിയുടെ ഏൽപ്പിച്ചു.

തേവലക്കര കുന്നേമുക്കിലെ ഓട്ടോ ഡ്രൈവറായ ഷിഹാബ് കഴിഞ്ഞ 20 ന് ശാസ്താംകോട്ട കുമരംചിറ ഭാഗത്തേക്ക് സവാരി പോയി തിരിച്ച് വരവേ മൈനാഗപ്പള്ളി അൻവാറുശ്ശേരി യത്തീഖാനയുടെ ഭാഗത്ത് വെച്ച് സിനിയും രഞ്ജിനിയും ഓട്ടം വിളിച്ചു. വലിയ വീട്ടിൽ മുസ്ലീം പള്ളിയിൽ ചന്ദന തിരി കത്തിക്കുവാനായിരുന്നു ഓട്ടം വിളിച്ചത്. ഇവരെ ഇറക്കിയ ശേഷം തിരികെ തേവലക്കരയിലെ വീട്ടിലെത്തി ആട്ടോ പരിശോധിക്കുമ്പോഴാണ് സീറ്റിൽ താലി കിടക്കുന്നത് കണ്ടത്.

മൈനാഗപ്പള്ളി കാളകുത്തും പൊയ്കയിൽ താമസിക്കുന്ന സഹോദരി ഭർത്താവ് മിഥിലാജിനെ വിവരമറിയിച്ചെങ്കിലും വഴിയിൽ നിന്നും കയറിയവരായതിനാൽ വീട് കണ്ട് പിടിക്കാൻ ഏറെ ബുദ്ധിമുട്ടി. മാത്രമല്ല താലിയിൽ പേരുണ്ടായിരുന്നില്ല, പകരം ഓം എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. കുറ്റിമുക്കിലെ ആട്ടോ ഡ്രൈവർമാരും ഉടമയെ കണ്ടെത്താൻ പരിശ്രമിച്ചു.

രഞ്ജിനി മുംബെയിൽ നിന്നും അവധിക്ക് നാട്ടിലെത്തി മാതൃസഹോദരിയുടെ വീട് സന്ദർശിക്കാനെത്തിയപ്പോഴാണ് താലി മാലയുടെ കൊളുത്ത് ഇളകി താലി കളഞ്ഞു പോയത്. പല സ്ഥലത്തും അന്വേഷണം നടത്തിയിട്ടും നിരാശയായി ഭർതൃഗൃഹത്തിലേക്ക് മടങ്ങി പോകാനാകാതെ സിനിയുടെ വീട്ടിൽ കഴിഞ്ഞുവരുമ്പോഴാണ് ഉടമയെ അന്വേഷിച്ച് ഷിഹാബും, സഹപ്രവർത്തകരായ ആട്ടോ ഡ്രൈവർമാരുമായ സാജു, സജു, പ്രശാന്ത് എന്നിവരോടൊപ്പം ഷിഹാബ് പള്ളിശ്ശേരിക്കലുള്ള ഇവരുടെ വീട്ടിലെത്തുന്നത് .

ഉടമയെ കണ്ടെത്താനുള്ള നെട്ടോട്ടവും സത്യസന്ധതയും കണ്ട നാട്ടുകാർ ഷിഹാബിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. ഷിഹാബിൻ്റെതും രഞ്ജിനിയുടെതും നിർധന കുടുംബങ്ങളാണ്.

 

spot_img

Related Articles

Latest news