കോട്ടയത്ത് വീട്ടില്‍ ഷേവ് ചെയ്തു കൊണ്ടിരുന്ന ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയം: പൊൻകുന്നം ചിറക്കടവില്‍ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ് കോടങ്കയം കുമ്പലാളിനിക്കല്‍ അശോകൻ (55) ആണ് മരിച്ചത്.വീട്ടില്‍ ഷേവ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അശോകന് ഇടിമിന്നലേറ്റത്.

ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

spot_img

Related Articles

Latest news