പാപ ഇഫ്താർ സംഗമം

റിയാദ്: പെരിന്തൽമണ്ണ സ്വദേശികളുടെ സംഘടനയായ പാപ യുടെ ആഭിമുഖ്യത്തിൽ എക്സിറ്റ് 18ലെ ലാഹിറ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രസിഡന്റ് മുഹമ്മദലി നെച്ചിയിൽ അധ്യക്ഷത വഹിച്ചു. പാപ അഡ്വൈസറി അംഗം ഇബ്രാഹിം സുബ്ഹാൻ ഇഫ്താർ സംഗമം ഉൽഘാടനം ചെയ്തു. കലാഭവൻ റഹിമാൻ മുഖ്യ അതിഥിയായി. ബഷീർ ഫൈസി റമദാൻ സന്ദേശം നൽകി.വർക്കിങ്ങ് പ്രസിഡൻ്റ് റഫീഖ് പൂപ്പലം, പ്രോഗ്രാം കൺവീനർ ആഷിക്ക് കക്കൂത്ത് പാപ സീനിയർ എക്സിക്യൂട്ടീവ് അംഗം സക്കീർ ദാനത്, കമ്മിറ്റി അംഗങ്ങളായ അൻവർ വേങ്ങൂർ, മാനുപ്പ നെച്ചിയിൽ, അസ്ക്കർ കാട്ടുങ്ങൽ, മുഹമ്മദലി കുന്നപ്പളി, നാസർ മംഗലത്ത് ബഷീർ കട്ടുപ്പാറ,ഹകീം പാതാരി, ഫിർദൗസ് മേലാറ്റൂർ എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ ആക്റ്റിംഗ് സെക്രട്ടറി ശശി കട്ടുപ്പാറ സ്വാഗതവും, ട്രഷറർ മുജീബ് മണ്ണാർമല നന്ദിയും പറഞ്ഞു.

ഹംസ ഷമീർ,ഫിറോസ് പാതാരി, ഉനൈസ് കാപ്പ്, മുജീബ് കൊയിസൻ, സൈതാലിക്കുട്ടി കാപ്പ്, ഫിറോസ് നെൻമിനി ,മെയ്തു ആനമങ്ങാട്, സജേഷ് യു.പി, ഹുസൈൻ ഏലംകുളം, സലാം പാങ്ങ്,സക്കീർ കട്ടുപ്പാറ, ബക്കർ ഷാ, ഹക്കീം വൈലോങ്ങര,നൂർ മഠത്തിൽ എന്നിവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news