മനുഷ്യപാലം നിർമ്മിച്ച് വേറിട്ട പ്രതിഷേധം

മാവൂർ : മുഴാപാലത്തെ പാലം പൊളിച്ചിട്ട് 9 മാസം കഴിഞ്ഞിട്ടും പ്രവൃത്തിപോലും ആരംഭിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് മാവൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത്ലീഗ് മനുഷ്യപാലം നിർമ്മിച്ച് പ്രതിഷേധിച്ചു.

മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. കെ. എം മുർത്താസ് അധ്യക്ഷത വഹിച്ചു. വി.കെ റസാഖ് മുഖ്യ പ്രഭാഷണം നടത്തി.

മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ പുലപ്പാടി, ഹബീബ് ചെറൂപ്പ, ഷാക്കിർ പാറയിൽ, സി.ടി ഷരീഫ്, അബൂബക്കർ സിദ്ദിഖ്, ഷൗക്കത്തലി വളയന്നൂർ, ലിയാഖത്തലി പാറമ്മൽ, ഫസൽ മുഴാപാലം, എം.എം. അബ്ദുള്ള, പി.ടി.മുനീർ, ഷാഫി മുഴാപാലം തുടങ്ങിയവർ സംസാരിച്ചു.

spot_img

Related Articles

Latest news