ബുറൈദ: ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ( ICF )ഖസീം സെൻട്രൽ കമ്മിറ്റി,രിസാല സ്റ്റഡി സർക്കിൾ (RSC)സംയുക്തമായി ഇഫ്താർ സംഗമം നടത്തി .സംഗമത്തിൽ അൽ ഖസീം സെൻട്രൽ പരിധിയിലുള്ള യൂണിറ്റുകളിലെയും സെക്ടറുകളിലേയും സോണിലെയും നേതൃത്വവും ,ഭാരവാഹികളും,അൽഖസീം സെൻട്രൽ ഹാദിയ അക്കാദമി പഠിതാക്കളും കുടുംബാംഗങ്ങളും,മദ്രസത്തു സഖാഫാത്തിൽ ഇസ്ലാമിയ്യ മദ്രസയിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
മഞ്ചേരി ദാറുൽ ഹികമിയ്യ മുദരിസ് ഹസ്സൻ ബാഖവി പല്ലാർ,മുഹമ്മദ് ഹികമി,ICF നാഷണൽ പബ്ലിക്കേഷൻ പ്രസിഡണ്ട് അബൂസ്വാലിഹ് മുസ്‌ലിയാർ,
RSC നാഷണൽ കമ്മിറ്റി അംഗങ്ങളായ നൗഫൽ മണ്ണാർക്കാട്,നവാസ് അൽ ഹസനി, എന്നിവർ മുഖ്യതിഥികളായിരുന്നു .
സെൻട്രൽ സമിതി അംഗങ്ങളായ ഫള്ൽ ലത്തീഫി സിദ്ധീഖ് പുല്ലാട്ടു,നിസാർ കാക്കനാട് ,മൻസൂർ ഹാജി കൊല്ലം ,റിയാസ് പാണ്ടിക്കാട് rsc സോൺനേതാക്കളായ യാസീൻ ഫാളിലി ,ഹാരിസ് അദനി ,നൂറുദ്ധീൻ വളാഞ്ചേരി ,കുഞ്ഞാലി മരക്കാർ നിസാം മാമ്പുഴ തുടങ്ങിയവർ സംഗമത്തിന്റെ വിവിധ
പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു .
ICF ഇന്റർനാഷണൽ സമിതി നടത്തിയ സൂറത്തുൽ മുൽക്കു ഓൺലൈൻ ടെസ്റ്റിൽ സെൻട്രലിൽ നിന്നും റാങ്കുകൾ വാങ്ങി വിജയിച്ച ഹാദിയ ,റൗള പഠിതാക്കൾക്കുള്ള സമ്മാനവും തദവസരത്തിൽ
സമ്മാനിച്ചു .
സംഗമത്തിൽ ശറഫുദ്ധീൻ വാണിയമ്പലം സ്വാഗതവും സെൻട്രൽ പബ്ലിക് റിലേഷൻ മേധാവി ജാഫർ സഖാഫി കോട്ടക്കൽ ഉത്ഘാടനം നിർവഹിച്ചു.അബ്ദുള്ള സകാക്കിർ നന്ദി പറഞ്ഞു.