‘ക്വിസ്അരെ 2022’ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്‌തു

റിയാദ് : ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മറ്റി റമളാൻ പ്രശ്നോത്തരി ക്വിസ്അരെ 2022 വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം നടത്തി. വിശുദ്ധ ഖുർആൻ , ഇസ്ലാമിക ചരിത്രം, പ്രവാസി വായന , പൊതു വിജ്ഞാനം എന്നീ വിഭാഗങ്ങളിലായി രണ്ടു ഘട്ടങ്ങളായി നടത്തിയ ക്വിസ്അരെ 2022 പ്രശ്നോത്തരിയിൽ ജനറൽ വിഭാഗത്തിനും ഹാദിയ വുമൻസ് അക്കാദമി പഠിതാക്കൾക്കും വെവ്വേറെ മത്സരങ്ങൾ നടത്തിയിരുന്നു.

ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച
മുഹമ്മദ് അഷ്‌റഫ് സഅദി (മലാസ് സെക്ടർ) രണ്ടാം സ്ഥാനം ലഭിച്ച
അയൂബ് സി (ഉമ്മുൽ ഹമാം സെക്ടർ) എന്നിവർക്കുള്ള സമ്മാനങ്ങൾ , ഐ സി എഫ് റിയാദ് സെൻട്രൽ കമ്മറ്റി അഡ്മിൻ പ്രസിഡൻ്റ്
ഹസൈനാർ മുസ്‌ല്യാർ വിതരണം ചെയ്തു

ഹദിയ വുമൻസ് അക്കാദമി വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച
സുഹ്‌റ ഇബ്രാഹിം (മലാസ് ക്ലാസ് റൂം) രണ്ടാം സ്ഥാനം ലഭിച്ച
മുഹ്സിന ഹാരിസ് (ഓൾഡ് സനായ ക്ലാസ് റൂം) എന്നിവർക്കുള്ള സമ്മാനങ്ങൾ ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് പബ്ലിക്കേഷൻ പ്രസിഡൻ്റ്
ഷുക്കൂർ മടക്കരയും വിതരണം ചെയ്തു

ജനറൽ വിഭാഗത്തിൽ കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ച
റൗദ , ബത്ഹ എന്നീ സെക്ടറുകൾക്ക് ഐ സി എഫ് ഫിനാൻസ് സെക്രട്ടറി ഷമീർ രണ്ടത്താണിയും ഹാദിയ വുമൻസ് അക്കാദമി വിഭാഗത്തിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച
മലസ്, ബത്ഹ ക്ലാസ് റൂമുകൾക്ക് ഐ സി എഫ് ദഅവ സമിതി പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ സഖാഫിയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
റിയാദ് സെൻട്രൽ കമറ്റി പബ്ലിക്കേഷൻ സിക്രട്ടറി അബ്ദുൽ കാദർ പള്ളിപറമ്പ ഏകോപനം നടത്തി.

spot_img

Related Articles

Latest news