കളക്ടറെ മാറ്റിയ തീരുമാനം , ഐ സി എഫ് റിയാദ് സ്വാഗതം ചെയ്തു.

റിയാദ് : ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ , കെ എം ബശീറിന്റെ കൊലപാതകിയായ ശ്രീ രാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് സെൻട്രൽ സ്വാഗതം ചെയ്തു.

ന്യായവും മനുഷ്യത്വവും പൗരാവകാശവും നില നിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന പൊതുബോധത്തിന്റെ വിജയമാണ് ഈ നടപടി.
നീതിക്കായി പടപൊരുതി, സത്യത്തിന് കാവലാളുകളായി നിന്ന മുഴുവൻ സമരപോരാളികൾക്കും ഐ സി എഫ് നന്ദി അറിയിച്ചു.

ഐ സി എഫ് സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി,
സെക്രട്ടറി ഇൻ ചാർജ്ജ് അബ്ദുൽ ജബ്ബാർ കുനിയിൽ എന്നിവർ ഇറക്കിയ പത്ര കുറിപ്പിലൂടെയാണ് ഐ സി എഫ് നടപടിയെ സ്വാഗതം ചെയ്തത്.

spot_img

Related Articles

Latest news