പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസിന്റെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് സി.എച്ച്. നാഗരാജു ഐപിഎസ് അറിയിച്ചു.
കേസിലെ ആദ്യ ഇരയായ പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം അടുത്ത ദിവസങ്ങളില്‍ സമര്‍പ്പിക്കുമെന്ന് അദേഹം അറിയിച്ചു. നരബലി കേസിലെ രണ്ടാം കൊലപാതകത്തിന്റെ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ തയാറാകുമെന്നും ശാസ്ത്രീയമായ എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.