ദുബായ് : ഗാന്ധിയൻ മൂല്യ ങ്ങളാണ് ഇന്ത്യയെ ഒന്നായി ചേർത്തുനിർത്തിയതെന്നും വർഗ്ഗിയ വിദ്വേഷങ്ങൾക്കിടയിലും
ടയിലും തകരാത്ത ഗാന്ധി ദർശനങ്ങളാണ് ഇന്ത്യയുടെ അത്മാവായി രാജ്യത്തിന് ശക്തി നൽകിയതെന്നും ചാണ്ടിഉമ്മൻഎം.എൽ. എ പ്രസ്താവിച്ചു.
ദുബായ് ഇൻകാസ് കോട്ടയം ജില്ല കമ്മിറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച നടത്തിയ അ നുസ്മരണ പ്രഭാഷണം ഉൽഘാടനാ ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ജീസ് ജോർജ് അധ്യക്ഷം വഹിച്ചു. ഇൻകാസ് നാഷണൽ കമ്മിറ്റി ജനറൽ സിക്രട്ടറി ബി.എ.നാസർ മുഖ്യപ്രഭാഷണം നടത്തി.
ഫിറോസ് മുഹമ്മദലി സ്വാഗതം പറഞ്ഞു
ദുബായ് വർക്കിംഗ് പ്രസിഡണ്ട് ബി.പവിത്രൻ, ടൈറ്റസ് പല്ലുരാൻ , പ്രജീഷ് ബാലുശ്ശേരി, ബൈജു സുലൈമാൻ, ബെഞ്ചമിൻ, ബിജോ തോമസ്, ആൻ്റോ അബ്രഹാം എന്നിവരും അനുസ്മരണ പ്രസംഗം നടത്തി

