ന്യൂഡല്‍ഹി: 2023 മാര്‍ച്ചിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അസാധുവാക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചുഏപ്രില്‍ ഒന്ന് മുതല്‍ ഇത്
ഇളവുള്ള വിഭാഗങ്ങളില്‍പ്പെട്ടവരല്ലാത്തവരെല്ലാം പാന്‍കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കണം. അസം, ജമ്മു കശ്മീര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍, 80 വയസ് പൂര്‍ത്തിയാവര്‍, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ തുടങ്ങിയവര്‍ക്കാണ് ആധാര്‍ ബന്ധിപ്പിക്കുന്നതിന് ഇളവ്. പാന്‍ നമ്ബര്‍ പ്രവര്‍ത്തനരഹിതമായി കഴിഞ്ഞാല്‍ ആദായനികുതിയുമായി ബന്ധപ്പെട്ട സേവനങ്ങളൊന്നും ലഭ്യമാകില്ല. ബാങ്കിംഗ് ഉള്‍പ്പെടെ സാമ്ബത്തിക മേഖലയിലെ സേവനങ്ങള്‍ തടസ്സപ്പെടും.
പാന്‍ ആധാറുമായി ലിങ്ക് ചെയ്യാം
* ആദായ നികുതി ഇ-ഫയലിംഗ് പോര്‍ട്ടല്‍ തുറക്കുക- https://incometaxindiaefiling.gov.in/
* രജിസ്റ്റര്‍ ചെയ്യുക. പെര്‍മന്റ് അക്കൗണ്ട് നമ്ബര്‍-പാന്‍ നമ്ബര്‍ ആയിരിക്കും യൂസര്‍ ഐഡി
* യൂസര്‍ ഐഡി, പാസ്വേഡ്, ജനനത്തീയതി എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക
* തുടര്‍ന്ന് പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ഒരു പോപ്പ്-അപ്പ് വിന്‍ഡോ ദൃശ്യമാകും. ഇല്ലെങ്കില്‍, മെനു ബാറിലെ ‘പ്രൊഫൈല്‍ ക്രമീകരണങ്ങള്‍’ എന്നതില്‍ നിന്ന് ‘ആധാര്‍ ലിങ്ക് ചെയ്യുക’ക്ലിക്ക് ചെയ്യുക.
* പേര് ജനനത്തീയതി, ലിംഗം തുടങ്ങിയ വിശദാംശങ്ങള്‍ പാന്‍ വിശദാംശങ്ങള്‍ പ്രകാരം ഇതിനകം സൂചിപ്പിച്ചിരിക്കും. ഇവ ശരിയാണോയെന്ന് പരിശോധിച്ച്‌് ഉറപ്പുവരുത്തേണ്ടതാണ്.
* തുടര്‍ന്ന് ആധാര്‍ നമ്ബര്‍ നല്‍കി ‘ലിങ്ക് നൗ’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക
* തുടര്‍ന്ന് ആധാറും പാനുമായി ലിങ്ക് ചെയ്തതായി പോപ്പ്-അപ്പ് സന്ദേശം ലഭിക്കും
പാനും ആധാറുമായി ലിങ്ക് ചെയ്യുന്നതിന് https://www.utiitsl.com/ , https://www.egov-nsdl.co.in/ എന്നീ വെബ്,സൈറ്റുകളും സന്ദര്‍ശിക്കാവുന്നതാണ്.NSDL ഓഫീസ് സന്ദര്‍ശിച്ചും പാന്‍ കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. ബന്ധപ്പെട്ട അപേക്ഷ ഫോറം സമര്‍പ്പിച്ച് ലിങ്ക് ചെയ്യാന്‍ സാധിക്കും.കര്‍ശനമായി നടപ്പാക്കും.