ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കണം: പി സി ജോര്‍ജ്

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിവാദ പരാമർശവുമായി പി സി ജോർജ്ജ് എംഎൽഎ . ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ മുന്നോടിയായി എച്ച്‌ ആർ ഡി എസ് ഇന്ത്യ എന്ന എൻ ജി ഒയുടെ നേതൃത്വത്തില് തൊടുപുഴയിൽ സംഘടിപ്പിച്ച ഭാരത് അമൃത് മഹോത്സവം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പി സി ജോർജ്ജിന്റെ വിവാദ പരാമർശം.

2030ഓടെ ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാൻ ലക്ഷ്യമിട്ട് കേരളത്തിൽ അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, നോട്ട് നിരോധനം വന്നതോടെ, പുറമെ നിന്നുള്ള വരുമാനം നിശ്ചലമായി. അതോടെ ആ നീക്കത്തിന് താമസമുണ്ടായെന്നതാണ് സത്യം.

ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെങ്കിലും അത് തെറ്റാണ്. തനിക്കറിയാം ഉണ്ടെന്ന്. ഇതു പറഞ്ഞാൽ എന്നെ സുപ്രീംകോടതി മൂക്കിൽ കയറ്റുമോ എന്നും ജോർജ്ജ് വെല്ലുവിളിച്ചു. ഈ പോക്ക് അവസാനിപ്പിക്കണമെങ്കിൽ ഒറ്റ മാർഗ്ഗമേയുള്ളൂ. ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. ഇത് ഒളിച്ചുവച്ചിട്ട് കാര്യമില്ല. ഇല്ലെങ്കിൽ രക്ഷപ്പെടില്ല.

ഹിന്ദു രാഷ്ട്രമാക്കണമെന്ന് താൻ പറഞ്ഞാൽ വലിയ പ്രശ്നമാകുമെന്നറിയാം. അത് താൻ നേരിട്ടോളാം. നമ്മുടെ രാജ്യം ഭരണഘടനപ്രകാരം മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ആ രാഷ്ട്രത്തിൽ ലവ് ജിഹാദ് ഉൾപ്പെടെയുള്ള വർഗ്ഗീയ നിലപാടുകളാണെങ്ങും. അത് കേരളത്തിൽ കൂടുതലാണ്. മറ്റ് സംസ്ഥാനങ്ങളിലും ഇതേ രീതിയിലുണ്ട്.

ലോകത്തെ ഹൈന്ദവരിൽ 68 ശതമാനം ഇന്ത്യയിലാണ്. ലോകത്തുള്ള എല്ലാ രാഷ്ട്രങ്ങളും ഏതെങ്കിലുമൊരു മതത്തിന് പ്രാധാന്യം കൊടുക്കുന്നവയാണ്. ഇസ്ലാമല്ലാത്തത് ഒന്നും ശരിയല്ലെന്ന് പറയുന്നതാണ് അറേബ്യൻ രാഷ്ട്രങ്ങൾ. അമേരിക്ക ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളും ആ നിലയിലാണ്. അമേരിക്കയിൽ ഇപ്പോൾ മാറ്റം വന്നു. ഫ്രാൻസ് മുസ്ലിം വിഭാഗം കൈയേറി മുസ്ലിം രാഷ്ട്രമാക്കി കൊണ്ടിരിക്കുകയാണ്. ക്രൈസ്തവ സമൂഹത്തിന്റെ രാജ്യമാണെങ്കിലും ഇംഗ്ലണ്ടിലും മുസ്ലിംങ്ങൾ കൈയേറി. വലിയ താമസമില്ലെന്ന് അർത്ഥം.

ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത്. ഇങ്ങനെ ഈ രാജ്യത്തെ ഏതെങ്കിലും വിഭാഗത്തിന് വിട്ടുകൊടുക്കാൻ കഴിയുമോയെന്ന് ചർച്ച ചെയ്യേണ്ട വിഷയമാണ്. ഇത് ആരെങ്കിലുമൊന്ന് പുറത്ത് പറയേണ്ടേ. എല്ലാവരും ഇത് മൂടിവച്ചിരിക്കുകയാണെന്നും തനിക്ക് അതിന് സൗകര്യമില്ലെന്നും ജോർജ്ജ് പറഞ്ഞു.

spot_img

Related Articles

Latest news