ഇന്ത്യ ചൈന വ്യാപാര ബന്ധം ശക്തമാകുന്നു

ന്യൂഡൽഹി : അതിർത്തിയിൽ സംഘർഷം അയഞ്ഞതിനു പിന്നാലെ നിരവധി നിക്ഷേപ സാധ്യതകൾ ആരാഞ്ഞു ചൈനീസ് കമ്പനികൾ. നിക്ഷേപകരെ സ്വീകരിക്കാനും കേന്ദ്രം തയ്യാറെടുക്കുന്നു. ചൈനയിലെ കാർ നിർമ്മാതാക്കാളായ ഗ്രേറ്റ് വോൾ അടക്കം ഇന്ത്യയിൽ നിക്ഷേപക ഇറക്കാൻ വഴിയൊരുങ്ങുന്നു .

അതിർത്തി സംഘർഷങ്ങളെ തുടർന്ന്​ രണ്ട്​ ബില്യൺ ഡേളർ അഥവാ ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളാണ് ഇന്ത്യ പിൻവലിച്ചിരുന്നു . ഇതിൽ ഏകദേശം 45 ഓളം കമ്പനികൾ വീണ്ടും നിക്ഷേപത്തിന് തയ്യാറെടുക്കുന്നു .പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനെതിരായ പ്രതികാര നടപടിയെന്നോണം നിരവധി ചൈനീസ് സോഫ്റ്റ് വെയറുകൾ നിരോധിക്കുകയും ചില ഉൽപ്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യയും ചൈനയും തമ്മിൽ വ്യാപാരബന്ധം പുനഃസ്ഥാപിക്കുമ്പോൾ ഏഷ്യയിലെ രണ്ടു വൻശക്തികളുടെ കരുത്തു തീർച്ചയായും മേഖലക്ക് ഗുണം ചെയ്യും .

spot_img

Related Articles

Latest news