പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിൽ

ജനുവരി മാസത്തിൽ ഇന്ത്യയുടെ റീറ്റെയിൽ പണപ്പെരുപ്പം 6.01% ആയി ഉയർന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യുടെ അനുമാനമായിരുന്ന ആറ് ശതമാനത്തെയാണ് ഇത് മറികടന്നത്.

കൺസ്യൂമർ ഉൽപ്പന്നങ്ങൾ, ടെലികോം എന്നീ മേഖലയിലെ വിലക്കയറ്റമാണ് ചില്ലറ വിലക്കയറ്റത്തിലെ കുതിച്ചുചാട്ടത്തിന് കാരണമായത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള പണപ്പെരുപ്പം ഡിസംബറിൽ 5.66% ആയിരുന്നു.

സമാനമായി, ഭക്ഷ്യവിലപ്പെരുപ്പം ഡിസംബറിലെ 4.05 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 5.43 ശതമാനമായി ഉയരുകയും ചെയ്തു.

 

spot_img

Related Articles

Latest news