ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റു വിസ താത്കാലികമായി നിർത്തി വച്ചു

ന്യൂഡെല്‍ഹി: ചൈനീസ് പൗരന്മാര്‍ക്കുള്ള ടൂറിസ്റ്റ് വിസ ഇന്‍ഡ്യ താല്‍കാലികമായി നിര്‍ത്തിവച്ചു. വിദേശ യാത്രക്കാര്‍ക്കായി ഐഎടിഎ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ചൈനീസ് സർവകലാശാലകളിൽ പ്രവേശനം നേടുന്നതിന് ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ തിരിച്ചു പോക്ക് അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

വിദ്യാർത്ഥികളുടെ തുടർ പഠനം സാധ്യമാകാനുള്ള ആലോചനകൾ ചൈനീസ് അധികൃതരുമായി തുടർന്ന് വരുന്നുണ്ട്. നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്നത്, പ്രത്യേകിച്ച് മെഡിക്കൽ പഠന രംഗത്ത്. ഉക്രൈൻ -റഷ്യ സംഘർഷം നിലനിൽക്കുന്നത് കാരണം നിരവധി വിദ്യാർഥികൾ നേരിടുന്ന ആശങ്ക നിലനിലക്കുന്ന സാഹചര്യത്തിൽ ചൈനയുടെ പുതിയ നീക്കം കൂടുതൽ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നത്.

spot_img

Related Articles

Latest news