ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജന്മദിനാഘോഷവും ക്രിസ്മസ് ആഘോഷ പരിപാടികളും സംഘടിപ്പിച്ചു

മുക്കം: കാരശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാം ജന്മദിനാഘോഷവും ക്രിസ്മസ് ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.

പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി ജമീല ആലിപ്പറ്റ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സമാൻ ചാലൂളി അധ്യക്ഷത വഹിച്ചു.കെ.പി.സി.സി മെമ്പർ എൻ.കെ അബ്ദുറഹിമൻ മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക്‌ പ്രസിഡന്റ്‌ എം. ടി അഷ്‌റഫ്‌, ഡി. കെ. ടി. എഫ് സംസ്ഥാന സെക്രട്ടറി അബ്ദു കൊയങ്ങോറൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി.പി സ്മിത,ജവഹർ ബാൽ മഞ്ജ് ദേശീയ കോർഡിനേറ്റർ മുഹമ്മദ്‌ ദിഷാൽ, റീന പ്രകാശ്,മഹിളാ കോൺഗ്രസ്‌ പ്രസിഡന്റ്‌ റിൻസി ജോൺസൺ, യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷാനിബ് ചോണാട്,ഇ.പി ഉണ്ണികൃഷ്ണൻ,ജാഫർ ടി.എം,സാദിഖ് കുറ്റിപ്പറമ്പ് എന്നിവർ സംസാരിച്ചു.
ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ജംഷിദ് ഒളകരയെ ചടങ്ങിൽ ആദരിച്ചു.

spot_img

Related Articles

Latest news