കടം 160 ലക്ഷം കോടി ; കടഭാരം ജിഡിപിയുടെ 90 ശതമാനം

ന്യൂഡല്‍ഹി : ഈ മാസം അവസാനത്തോടെ രാജ്യത്തിന്റെ മൊത്തം കടം 160 ലക്ഷം കോടിയോളം രൂപയാകും. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ(ജിഡിപി) 90 ശതമാനത്തോളമായി കടം ഉയരുകയാണ്. കഴിഞ്ഞവര്‍ഷം കടം 147 ലക്ഷം കോടി രൂപയും ജിഡിപി 203 ലക്ഷം കോടിയുമായിരുന്നു. ജിഡിപിയുടെ 72 ശതമാനമായിരുന്നു മൊത്തം കടഭാരം.

ഇക്കൊല്ലം 12 ലക്ഷം കോടി രൂപ കൂടി വായ്പ എടുക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജിഡിപി എഴ് ശതമാനം ചുരുങ്ങുമെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ ലോകത്തെ ഏറ്റവും കടബാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറുകയാണ്. ജിഡിപിയും കടവും തമ്മിലുള്ള അനുപാതം അടുത്ത അഞ്ച് വര്‍ഷം 90 ശതമാനത്തില്‍ കൂടുതലായി തുടരുമെന്നാണ് രാജ്യാന്തര ഏജന്‍സികളുടെ മുന്നറിയിപ്പ്. സാമ്പത്തിക വളര്‍ച്ച ഉയര്‍ന്ന തോതില്‍ നില നില്‍ക്കുമ്പോള്‍ ഉയര്‍ന്ന കടഭാരം പ്രശ്നമാകില്ല. എന്നാല്‍ സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ കടം ബാധ്യതയായി മാറും.

spot_img

Related Articles

Latest news