ഐ.എം. വിജയൻ എം.എസ്.പി. അസി. കമാൻഡന്റായി ചുമതലയേറ്റു

മലപ്പുറം: മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം. വിജയൻ എം.എസ്.പി. അസിസ്റ്റന്റ് കമാൻഡന്റായി ചുമതലയേറ്റു. ബുധനാഴ്ച രാവിലെ മലപ്പുറം എം.എസ്.പി. ആസ്ഥാനത്ത് കമാൻഡന്റ് യു. അബ്ദുൽകരീമിന്റെ കാര്യാലയത്തിലെത്തിയാണ് ചുമതല ഏറ്റെടുത്തത്.

സി.ഐ. റാങ്കിൽ എറണാകുളം തൃപ്പൂണിത്തുറയിലെ കെ.എ.പി. ഒന്നാം ബറ്റാലിയനിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കേരള പോലീസ് ടീമിന്റെ ടെക്‌നിക്കൽ ഡയറക്ടറുമാണ്. ഇതിനിടയിലാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

spot_img

Related Articles

Latest news