സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് വാക്‌സിനേഷൻ ക്യാമ്പ് ഇന്ന് ആരംഭിക്കും

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെയും രാജ്ഭവനിലെയും ജീവനക്കാർക്ക് കൊറോണ വാക്‌സിൻ നൽകും. ഇന്നും നാളെയുമായിട്ടാകും എല്ലാ ജീവനക്കാർക്കും വാക്‌സിൻ നൽകുക. പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാണ് കുത്തിവെപ്പ് നടത്തുന്നത്.

തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ വെച്ച് രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാകും വാക്‌സിനേഷൻ ക്യാമ്പ്. വാക്‌സിൻ സ്വീകരിക്കുന്നതിനായി ജീവനക്കാർ ആധാർ കാർഡും തിരിച്ചറിയൽ കാർഡും കൊണ്ടുവരാനും നിർദ്ദേശമുണ്ട്.

spot_img

Related Articles

Latest news