പന്തീരാങ്കാവ്: വഴിയരികില്‍ പരിക്കേറ്റുകിടന്ന മൂങ്ങക്ക് ദമ്പതികള്‍ രക്ഷകരായി. വ്യാഴാഴ്ച രാത്രി 8.30ഓടെ മെഡിക്കല്‍ കോളജ് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ഐ.പി റോഡില്‍നിന്നാണ് പന്തീരാങ്കാവ് സ്വദേശി ടി.എം. അനൂപും ഭാര്യ രവിതയും പരിക്കേറ്റുകിടന്ന മൂങ്ങയെ കണ്ടെടുത്തത്.
പാലിയേറ്റിവ് ക്ലിനിക്കില്‍ നവീകരണ പ്രവൃത്തികളുടെ കരാറെടുത്ത അനൂപ് രാത്രി ഭാര്യക്കൊപ്പം കാറില്‍ പോവുമ്പോഴാണ് വഴിയരികില്‍ മൂങ്ങയെ കണ്ടത്. ചിറകിന് പരിക്കേറ്റ മൂങ്ങയെ രാത്രി വീട്ടിലെത്തിച്ച് തത്തയുടെ കൂട്ടിലിട്ട് ഭക്ഷണം നല്കി.
വെള്ളിയാഴ്ച രാവിലെ സന്നദ്ധ പ്രവര്‍ത്തകനായ മഠത്തില്‍ അബ്ദുല്‍ അസീസ് മൂങ്ങയെ മാത്തോട്ടം വനശ്രീയിലെത്തിച്ചു. അവശനിലയിലായിരുന്ന മൂങ്ങ ഭക്ഷണം ലഭിച്ചതോടെ സുഖംപ്രാപിച്ചുവരുന്നുണ്ട്.
മീഡിയ വിങ്സ്