കരിപ്പൂര്‍ റണ്‍വേയ്ക്ക് സമീപം ഉ​ഗ്രശേഷിയുള്ള ​ഗുണ്ട് ഉപേക്ഷിച്ച നിലയില്‍

മലപ്പുറം : കരിപ്പൂര്‍ റണ്‍വേ സുരക്ഷാ മതിലിനോട് ചേര്‍ന്ന് ഉ​ഗ്രശേഷിയുള്ള ​ഗുണ്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സംസ്ഥാനപാത-65 ല്‍ റണ്‍വേയുടെ സുരക്ഷാ മതിലിനോട് ചേര്‍ന്നാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.

സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ​ഗുണ്ട് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. മലപ്പുറത്ത് നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഗുണ്ട് നിര്‍വീര്യമാക്കി. ​ഗുണ്ട് കണ്ടെത്തിയ സ്ഥലത്തുനിന്ന് റണ്‍വേയിലേക്ക് ഇവിടെ നിന്ന് 50 മീറ്ററില്‍ താഴെയെ ദൂരമുള്ളൂ. തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തില്‍ ഓലപ്പടക്കത്തിന് കൂടെ പൊട്ടിക്കാന്‍ കൊണ്ടുവന്ന ഗുണ്ട് പൊട്ടാതെ കിടന്നതായിരിക്കാമെന്നാണ് നിഗമനം.

spot_img

Related Articles

Latest news