കലാപനീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഇച്ഛാഭംഗം: ഐ.എന്‍.എല്‍ 

കോഴിക്കോട്: സി.പി.ഐ (എം) ആസ്ഥാനമായ എ.കെ.ജി സെന്‍ററിനു നേരെയുണ്ടായ ബോംബാക്രമണം രാഷ്ട്രീയ ഇച്ഛാഭംഗം സംഭവിച്ച പ്രതിപക്ഷത്തിന്‍െറയും കൂട്ടാളികളുടെയും ആസൂത്രിത നീക്കമാണെന്നും കലാപം മുന്നില്‍ കണ്ടുകൊണ്ടുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവര്‍കോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു. അങ്ങേയറ്റം അപലപനീയമായ ഈ സംഭവത്തില്‍ ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. സംസ്ഥാനത്ത് രാഷ്ട്രീയ കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനും ഭരണം അട്ടിമറിക്കാനുമുള്ള നീക്കത്തിന്‍െറ ഭാഗമാണിത്. ഇത്തരം അക്രമങ്ങളിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് പ്രതിപക്ഷം കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് സമനില തെറ്റിയിട്ടുണ്ടെന്നേ വിലയിരുത്തേണ്ടതുള്ളൂവെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

spot_img

Related Articles

Latest news