കോൺഗ്രസ്സ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ഇടഞ്ഞു നിന്ന കെ.സുധാകരൻ പ്രചാരണത്തിന് എത്തിയതോടെ ഇരിക്കൂറിൽ വെടിനിർത്തൽ. ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ ഫലം കാണുന്നു എന്ന സൂചന നൽകി ശ്രീകണ്ഠപുരത്തു നേതാക്കൾ എത്തി.
ഇരിക്കൂറിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു ഉടലെടുത്തായിരുന്നു പ്രതിസന്ധി. വർക്കിംഗ് പ്രസിഡന്റ് ആയ തന്നോട് അഭിപ്രായം ആരായാതെയായിരുന്നു സ്ഥാനാർഥി നിർണയം എന്നായിരുന്നു ആക്ഷേപം.
തുടർന്ന് എം.എം. ഹസ്സൻ, ഇരിക്കൂർ മുൻ എംഎൽഎ കെ.സി ജോസഫ് തുടങ്ങിയവരുടെ ശ്രമങ്ങൾ ഫലം കണ്ടില്ലെങ്കിലും ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ ഫലം കണ്ടു. കോൺഗ്രസ് ഐ, എ വിഭാഗങ്ങളിലുള്ള നേതാക്കളൊക്കെ ചടങ്ങിൽ പങ്കെടുത്തു. ഇനി ഐക്യത്തിന്റെ നാളുകൾ എന്ന് സൂചന