ഐഎസ്എല്‍ : മുംബൈയ്ക്ക് കന്നിക്കിരീടം

ഐഎസ്എല്‍ ഫൈനലില്‍ ചാമ്പ്യന്മാരായി മുംബൈ സിറ്റി എഫ്‌സി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മോഹന്‍ബഗാനെ കീഴടക്കിയാണ് മുംബൈ കന്നിക്കിരീടം ചൂടിയത്.

ആദ്യ സീസണ്‍ മുതല്‍ ഐഎസ്എല്‍ കളിക്കുന്ന മുംബൈ സിറ്റിയുടെ കന്നി കിരീടത്തിനാണ് ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഐഎസ്എല്ലില്‍ നാലാം കപ്പ് ലക്ഷ്യമിട്ടിറങ്ങിയ എടികെ മോഹന്‍ ബഗാന് നിരാശയോടെ മടങ്ങാനായിരുന്നു വിധി.

ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയുടെ അവസാന മിനിറ്റില്‍ മുംബൈ ലീഡെടുക്കുകയായിരുന്നു. മുംബൈയ്ക്കായി 90ാം മിനിറ്റില്‍ ബിപിന്‍ സിങ്ങാണു ഗോള്‍ നേടിയത്. എടികെയ്ക്കു വേണ്ടി ഡേവിഡ് വില്യംസ് (18) ഗോള്‍ നേടിയപ്പോള്‍ ടിരിയുടെ സെല്‍ഫ് ഗോളും (29) മുംബൈയെ തുണച്ചു.

നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയ മുംബൈ എഎഫ്‌സി ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയിരുന്നു.

spot_img

Related Articles

Latest news