ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം; മരണസംഖ്യ 1,200 കടന്നു , അമേരിക്കന്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും ഇസ്രയേല്‍ ഭാഗത്തേക്ക് പുറപ്പെട്ടു.

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇരുരാജ്യങ്ങളിലുമായി മരണം 1,200 കടന്നു. ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 450 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.

ഗാസയിലെ 800 കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയെന്നാണ് സൂചന. നൂറിലേറെ ഇസ്രയേല്‍ പൗരന്മാരെ ബന്ദികളാക്കിയെന്ന് ഹമാസും അറിയിച്ചു.

കൂടാതെ, 30 ഇസ്രയേല്‍ പൗരന്മാര്‍ തങ്ങളുടെ പിടിയിലുണ്ടെന്ന് ഇസ്‌ലാമിക് ജിഹാദ് അവകാശപ്പെട്ടു. ഇവരെ വിട്ടയക്കണമെങ്കില്‍ തടവിലുള്ള പലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം.

അതേസമയം, ഇസ്രയേലിന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കന്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും ഇസ്രയേല്‍ ഭാഗത്തേക്ക് പുറപ്പെട്ടു.

ഇസ്രയേലിന് അമേരിക്കയുടെ സൈനിക സഹായം നല്‍കി തുടങ്ങിയെന്ന് ബൈഡൻ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സൈനിക സഹായം അമേരിക്ക ലഭ്യമാക്കും. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്നും ബൈഡൻ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.

ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ ഗാസയില്‍ നിന്ന് പാലായനം ചെയ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 74000 ത്തോളം പേര്‍ സ്കൂളുകളില്‍ അഭയം തേടിയിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗാസയില്‍ 23 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നുണ്ട്. ആളുകളോട് ഇവിടെ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശനിയാഴ്ച ഇസ്രയേലിനു നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയ നടപടിയെ ന്യായീകരിച്ച്‌ ഹമാസ് തലവൻ ഇസ്മായീല്‍ ഹനിയ്യ രംഗത്തെത്തി. അല്‍ അഖ്സ പള്ളിയുടെ കാര്യത്തില്‍ തീക്കൊള്ളികൊണ്ട് കളിക്കരുതെന്ന് ഇസ്രയേലിന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ ചെവിക്കൊള്ളാത്തതിലുള്ള തിരിച്ചടിയാണ് നടപടിയെന്നും പറഞ്ഞു.

spot_img

Related Articles

Latest news