ഇറ്റലിയുമായി ബഹിരാകാശ ഗവേഷണ കരാറിനൊരുങ്ങി ഐഎസ്ആര്‍ഒ. ഇറ്റാലിയന്‍ സ്പേസ് ഏജന്‍സി (എഎസ്ഐ)യുമായി ഇസ്രോ അധികൃതര്‍ ബുധനാഴ്ച വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി.
ഭൗമനിരീക്ഷണം, ബഹിരാകാശ ശാസ്ത്രം ,റോബോട്ടിക്സ് ദൗത്യങ്ങളിലാണ് ഇരു രാജ്യവും സഹകരിക്കുക. ചര്‍ച്ചകള്‍ക്ക് ഇസ്രോ ചെയര്മാന് കെ. ശിവന്, എഎസ്ഐ പ്രസിഡന്റ് ജിയോര്ഗിയോ സക്കോസിയ എന്നിവര്‍ നേതൃത്വം നല്കി. ബ്രസീലിയന്‍ ഉപഗ്രഹം ആമസോണിയ-1 നെ ഞായറാഴ്ച ഇസ്രോ ഭ്രമണപഥത്തില്‍ എത്തിച്ചിരുന്നു.