മഞ്ചലേറ്റിയ ഗീതങ്ങള്‍ പ്രകാശനം ചെയ്തു

കവിയും ഗാനരചയിതാവുമായ പൂച്ചാക്കല്‍ ഷാഹുല്‍ രചിച്ച നാടക ഗാന സ്മരണ മഞ്ചലേറ്റിയ ഗീതങ്ങള്‍ പ്രകാശനം ചെയ്തു. കോഴിക്കോട്ട് നടന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയാണ് പുസ്തകം പ്രകാശനം ചെയ്തത്

മൂന്നുറിലേറേ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ രചിച്ച സംഗീതജ്ഞനാണ് പുച്ചാക്കല്‍ ഷാഹുല്‍.എം എസ് ബാബുരാജ് , വി. ദക്ഷിണാമൂര്‍ത്തി, എം.കെ അര്‍ജുനന്‍ തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകരോടൊപ്പം നാടകങ്ങള്‍ക്ക് വേണ്ടി ഗാന രചന നടത്തിയ കാലത്തേക്കുറിച്ച്‌ ഓര്‍ക്കുകയാണ് പുസ്തകത്തില്‍.

മഞ്ചലേറ്റിയ ഗീതങ്ങള്‍ സുന്ദരന്‍ കല്ലായിക്ക് നല്‍കി മിസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ള പ്രകാശനം ചെയ്തു

പൂച്ചാക്കല്‍ ഷാഹുല്‍ 4 സിനിമകള്‍ക്കും പാട്ടെഴുതിയിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രകാശന ചടങ്ങില്‍ പൂച്ചാക്കല്‍ ഷാഹുലിനെ ആദരിച്ചു.

spot_img

Related Articles

Latest news