ചോക്ലേറ്റ് കഴിച്ച് ശമ്പളം വാങ്ങാൻ അവസരം

ചോക്ലേറ്റ് കഴിച്ച്‌ പണം സമ്പാദിക്കാനുള്ള വഴിയുമായി പ്രമുഖ ചോക്ലേറ്റ് കമ്പനിയായ ‘സീഡ് ആന്റ് ബീന്‍’. ജോലിയുടെ പേര് ‘ചോക്ലേറ്റ് ടെസ്റ്റര്‍’. കമ്പനി നിര്‍മിക്കുന്ന ചോക്ലേറ്റുകള്‍ രുചിച്ച്‌ അഭിപ്രായം കമ്പനിയെ ധരിപ്പിക്കുക, ചോക്ലേറ്റിനൊപ്പം പരീക്ഷിക്കാവുന്ന പുതിയ രുചി വൈവിധ്യങ്ങളെ കുറിച്ച്‌ പഠിക്കുക, അവ കമ്പനിയെ അറിയിക്കുക തുടങ്ങിയവയാണ് ജോലി.

കോവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ലോകമെമ്പാടുമുള്ള പകുതിയിലധികം ജോലികളും വീടിനകത്തേക്ക് ചുരുങ്ങിയ ഈ കാലത്ത് കമ്പനിയും ‘വര്‍ക്ക് ഫ്രം ഹോം’ സൗകര്യമാണ് ചോക്ലേറ്റ് ടെസ്റ്റര്‍ക്കും നല്‍കുന്നത്. ചോക്ലേറ്റ് ടെസ്റ്റര്‍ക്ക് ലാവന്‍ഡര്‍ പോലെ തികച്ചും അപൂര്‍വമായ രുചികളും പരീക്ഷിക്കേണ്ടതായി വരും.

സെയിന്‍സ്ബറി സ്റ്റോര്‍/ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ പോയി കമ്പനിയുടെ ഒരു ബാര്‍ ചോക്ലേറ്റ് വാങ്ങുക. മാന്‍ഡറിന്‍ ആന്റ് ജിഞ്ചര്‍ 72% ഡാര്‍ക്ക് ചോക്ലേറ്റ്, ലാവന്‍ഡര്‍ 72% ഡാര്‍ക്ക് ചോക്ലേറ്റ് അല്ലെങ്കില്‍ കൊക്കനട്ട് ആന്റ് റാസ്‌ബേറി 66% ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയില്‍ ഏതെങ്കിലുമൊരു ഫ്‌ളേവര്‍ ചോക്ലേറ്റ് വേണം വാങ്ങാന്‍. ഇത് കഴിച്ചതിന് ശേഷം 150 വാക്കില്‍ കവിയാത്ത ഒരു റിവ്യൂ എഴുതി കമ്പനിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാ ഫോമിനൊപ്പം അയക്കണം.

spot_img

Related Articles

Latest news