ജാമിഉൽ ഫുതൂഹിൽ പെരുന്നാൾ നിസ്കാരത്തിന് കാന്തപുരം നേതൃത്വം നൽകും

നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് മസ്ജിദിൽ ചെറിയ പെരുന്നാൾ നിസ്കാരത്തിന് കാന്തപുരം ഏ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. രാവിലെ എഴേ മുപ്പതിന് ചെറിയ പെരുന്നാൾ നിസ്കാരം നടക്കും. ശേഷം കാന്തപുരം വിശ്വാസികൾക്ക് പെരുന്നാൾ സന്ദേശം നൽകും. ജാമിഉൽ ഫുതൂഹിൽ വിപുലമായി നടത്തപ്പെട്ട ഈ വർഷത്തെ റമളാൻ പരിപാടികളുടെ ഔദ്യോഗിക സമാപനം കൂടിയാകും പെരുന്നാൾ സംഗമം. പെരുന്നാൾ പരിപാടികളിൽ പ്രമുഖ പണ്ഡിതർ സംബന്ധിക്കും.

spot_img

Related Articles

Latest news