കണ്ണൂർ : സിപിഎം കണ്ണൂരിൽ അറിയപ്പെടുന്നത് പ്രധാനമായും മൂന്നു ജയരാജന്മാരാൽ ആണ്. വ്യവസായ മന്ത്രിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഇ.പി ജയരാജൻ, സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജൻ, ജില്ലാ സെക്രട്ടറി എം.വി ജയരാജൻ എന്നിവർ.
ഈ തവണ ഇവരിൽ ആരും മത്സരിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. രണ്ടു തവണ മത്സരിച്ചവരെ മാറ്റാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മൂവർക്കും സീറ്റ് ഇല്ലാതാവുന്നത്. പി. ജയരാജനെ മത്സരിപ്പിക്കാൻ ജില്ലാ കമ്മറ്റിയിൽ നിന്ന് ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നെങ്കിലും പാർട്ടി തീരുമാനത്തിൽ മാറ്റമുണ്ടായില്ല. 1987 മുതൽ ഏതെങ്കിലും ഒരു ജയരാജൻ എങ്കിലും ഇല്ലാതെ സിപിഎം കണ്ണൂരിൽ മത്സരിച്ചിട്ടില്ലായിരുന്നു. ആ പതിവ് ഈ തിരഞ്ഞെടുപ്പോടെ ഇല്ലാതാവുകയാണ് .