അമ്പലപ്പുഴയിൽ എച്ച്. സലാമിനെതിരെ വർഗ്ഗീയ പോസ്റ്ററുകൾ

ആലപ്പുഴ : ജി. സുധാകരന് പകരം അമ്പലപ്പുഴയിൽ സിപിഎം നിർദ്ദേശിച്ച സ്ഥാനാർത്ഥിക്കെതിരെ വ്യാപകമായ പോസ്റ്ററുകൾ. സ്ഥാനാർഥി എസ് ഡി പി ഐ ക്കാരനാണെന്നാണ് പ്രചരിപ്പിക്കുന്നത്.

ജി. സുധാകരനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന രീതിയിൽ ആണ് പ്രചാരണം. സംസ്ഥാന കമ്മറ്റി നിർദ്ദേശത്തെ തുടർന്നാണ് രണ്ടു വട്ടം മത്സരിപ്പിച്ചവരെ മാറ്റാൻ തീരുമാനിച്ചത്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആണ് എച്ച്. സലാം. പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉള്ള പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നു പാർട്ടി മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

spot_img

Related Articles

Latest news