ജിദ്ദ എ സി സി മുജീബ് വി പി പ്രസിഡണ്ട്.

 

കഴിഞ്ഞ 29 വർഷമായി സജീവമായി രംഗത്തുള്ള ജിദ്ദയിലെ ഇന്ത്യക്കാരുടെ ഫുട്‌ബോൾ ക്ലബ്ബായ ഏഷ്യാറ്റിക് കൾച്ചറൽ സെന്റർ എ സി സി (സ്ഥാപിതം 1993) യുടെ ഭരണ സമിതി കപുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി മുജീബ് വി പി (പ്രസിഡന്റ്), ബഷീർ വി പി (സെക്രട്ടറി), ഖലീൽ കെ ടി (ട്രഷറർ) എന്നിവരെ റുവൈസിൽ ചേർന്ന ജനറൽ ബോഡി യോഗം തെരെഞ്ഞെടുത്തു.

ജംഷാദ് അബ്ദുല്ല വാഴക്കാട്, ഖാലിദ് അമ്പലക്കടവ് (വൈസ് പ്രസിഡണ്ടൂമാർ) മിദ്‌ലാജ് വേങ്ങൂർ , സഫീർ പാങ്ങോട്, തിരുവനന്തപുരം (ജോയിന്റ് സെക്രട്ടറിമാർ) ഷംസുദ്ദീൻ വണ്ടൂർ, സലാം കാളികാവ്, സിദ്ദീഖ് കത്തിച്ചാൽ കണ്ണൂർ, സി. കെ. ഇബ്രാഹിം കാളികാവ് (ഉപദേശകസമിതി അംഗങ്ങൾ) എന്നിവരാണ് മറ്റു കമ്മിറ്റിയംഗങ്ങൾ.

മൊയ്‌ദീൻ കുട്ടി കൊളത്തൂർ, സൈനുൽ ആബിദ് പട്ടാമ്പി, മുഹമ്മദ് റഫീഖ് പുളിക്കൽ, മുഹമ്മദ് അടങ്ങുംപുറവൻ, പല്ലിശ്ശേരി, മുനീർ പാണ്ടിക്കാട്, സമീർ കാളികാവ്, , ഫഹജാസ് പരപ്പനങ്ങാടി, റഷീദ് പാണ്ടിക്കാട്, ഫൈസൽ കരുവാരക്കുണ്ട്, എന്നിവർ പ്രവർത്തക സമിതി അംഗങ്ങളും, ഗോൾ കീപ്പർ അബ്ദുസ്സലാം എം മമ്പാട്, സി കെ ശിഹാബ് കാളികാവ്, സി കെ സനൂപ് എന്നിവർ പ്രാക്ടീസ് കോർഡിനേറ്റർമാരുമാണ്.

യോഗത്തിൽ മിദ്‌ലാജ് വേങ്ങൂർ സ്വാഗതം പറഞ്ഞു, മുജീബ് വി പി അധ്യക്ഷത വഹിച്ചു.
ബഷീർ വി പി പ്രവർത്തന റിപ്പോർട്ടും, ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.
ഖലീൽ, സിദ്ധീഖ്, ഷംസുദ്ദീൻ അബ്ദുസ്സലാം , ശിഹാബ്, സമീർ ഫഹജാസ്, റഷീദ്, എന്നിവർ സംസാരിച്ചു.
മുനീർ പാണ്ടിക്കാട് നന്ദി പറഞ്ഞു.

ഏറ്റവും കൂടുതൽ തവണ സിഫ്‌ ചാമ്പ്യന്മാർ ആയിട്ടുള്ള എ സി സി പ്രവാസികളുടെ ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചും മത്സരിച്ചു വരുന്നുണ്ട്. ജിദ്ധ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടൂർണമെന്റിൽ പാകിസ്ഥാൻ, ലെബനൻ ടീമുകളെ തോല്പിച്ചും ആഫ്രിക്കൻ ടീമായ മാലിയെ സമനിലയിൽ തളച്ചും ശ്രദ്ധ നേടിയ എ സി സി, ജിദ്ദ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ ജോഹ്‌റ സ്റ്റേഡിയത്തിൽ നടന്ന ഫൂട്‌സാൽ (കിംഗ്‌ സഊദ് കപ്പ്) ടൂർണമെന്റിൽ ACC ഇന്റർനാഷണൽ ടീം യു എ ഇ, മൊറോക്കോ, സെനഗൽ, ഛാഡ്, സോമാലിയ എന്നിങ്ങനെയുള്ള ടീമുകളോട് മത്സരിച്ച് ക്വാർട്ടറിൽ കടന്നിരുന്നു.

spot_img

Related Articles

Latest news