ആൻഡ്രോയ്ഡിന് ഭീഷണി : ‘ജോക്കർ’ മടങ്ങിവന്നു

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ ആന്‍ഡ്രോയ്‌ഡ്‌ ഓപ്പറേറ്റിങ്‌ സിസ്‌റ്റം ഉപയോഗിക്കുന്നവര്‍ക്കു ഭീഷണിയായി ജോക്കര്‍ വൈറസ്‌ വീണ്ടും.

14 ആപ്പുകളെയാണു ജോക്കര്‍ ദുരുപയോഗം ചെയ്യുന്നതെന്നാണു റിപ്പോര്‍ട്ട്‌. ഉപയോക്‌താക്കളുടെ വ്യക്‌തി വിവരം, ഒ.ടി.പി, അഡ്രസ്‌ ബുക്ക്‌, സന്ദേശങ്ങള്‍ എന്നിവ ചോര്‍ത്താന്‍ ജോക്കറിനു കഴിയുമെന്നാണു റിപ്പോര്‍ട്ട്‌.

ജോക്കര്‍ ആക്രമണത്തിനു വിധേയമായെന്നു കരുതുന്ന ആപ്പുകള്‍ ഇവയാണ്‌.

  1. സ്‌മാര്‍ട്ട്‌ ടിവി റിമോട്ട്‌,
  2. ഈസി പിഡിഎഫ്‌ സ്‌കാനര്‍ ആപ്‌,
  3. വോളിയം ബൂസ്‌റ്റര്‍ ലൗഡര്‍ സൗണ്ട്‌ ഇക്വലൈസര്‍,
  4. ഫ്‌ളാഷ്‌ലൈറ്റ്‌ ഫ്‌ളാഷ്‌ അലേര്‍ട്ട്‌ ഓണ്‍ കോള്‍,
  5. വോളിയം ബൂസ്‌റ്റിങ്‌ ഹിയറിങ്‌ എയ്‌ഡ്‌,
  6. ബാറ്ററി ചാര്‍ജിങ്‌ ആനിമേഷന്‍ ബബിള്‍ എഫക്‌ട്‌സ്‌,
  7. നൗ ക്യൂആര്‍ കോഡ്‌ സ്‌കാന്‍,
  8. സൂപ്പര്‍-ക്ലിക്‌ വിപിഎന്‍,
  9. ബാറ്ററി ചാര്‍ജിങ്‌ ആനിമേഷന്‍ വാള്‍പേപ്പര്‍,
  10. ക്ലാസിക്‌ എമോജി കീബോര്‍ഡ്‌,
  11. ഡാസ്ലിങ്‌ കീബോര്‍ഡ്‌,
  12. എമോജിവണ്‍ കീബോര്‍ഡ്‌,
  13. ഹാലവീന്‍ കളറിങ്‌,
  14. സൂപ്പര്‍ ഹീറോ-എഫക്‌ട്‌.

നേരത്തെ വിവിധ ആപ്പുകളിലൂടെ പടര്‍ന്ന ജോക്കറിനെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പിടിച്ചുകെട്ടിയിരുന്നു. ആക്രമണം തടയാന്‍ ചില ആപ്പുകളെ പ്ലേസ്‌റ്റോറില്‍നിന്നു നീക്കം ചെയ്‌തിട്ടുണ്ട്‌.

 

Mediawings:

spot_img

Related Articles

Latest news