ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി മുഹമ്മദ്‌ അബ്ദുൾ റഹ്‌മാൻ സാഹിബ്‌ അനുസ്മരണം നടത്തി.

റിയാദ്: പ്രമുഖ  സ്വാതന്ത്ര്യ സമര സേനാനിയും , ധീര ദേശാഭിമാനിയും,കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആദ്യകാല അധ്യക്ഷനുമായിരുന്ന മുഹമ്മദ്‌ അബ്‌ദുൾ റഹ്‌മാൻ സാഹിബിന്റെ 76 മത് ചരമ വാർഷിക അനുസ്മരണം ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി zoom പ്ലാറ്റ് ഫോമിൽ ആചരിച്ചു.

യൂത്ത് കൊണ്ഗ്രെസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മങ്കൂട്ടത്തിൽ മുഹമ്മദ്‌ അബ്ദുൾ റഹ്മാൻ സാഹിബ്‌ അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തി. തന്റെ അവസാനശ്വാസം നിലയ്ക്കുന്നതുവരെ മതരാഷ്ട്രവാദത്തിനെതിരേ, സാമുദായിക മൈത്രിക്കും, മതനിരപേക്ഷതക്കും വേണ്ടി പോരാടിയ ധീരനായിരുന്നു അബ്‌ദുൾ റഹ്മാൻ സാഹിബ്‌ എന്നും
മതരാഷ്ട്രവാദചിന്തകൾ കൂടുതൽ ആഴത്തിലും പരപ്പിലും നമ്മുടെ യുവതയിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ കാലത്ത് അബ്ദുറഹിമാൻ സാഹിബ് എന്ന യഥാർഥ മതവിശ്വാസിയുടെ ജീവിതത്തെ നമ്മുടെ വർത്തമാനകാലസമൂഹം ഏറെ പഠിക്കേണ്ടിയിരിക്കുന്നു എന്നും രാഹുൽ പറഞ്ഞു.
അനുസ്മരണയോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉത്ഘാടനം ചെയ്തു. അബ്ദുറഹിമാൻ സാഹിബിന്റെ ജ്വലിക്കുന്ന ഓർമകളും ജീവിതവുമാകണം സമകാലീക ഫാസിസ്റ്റു ഭരണകൂടത്തിനെതിരെ മതനിരപേക്ഷവാദികളുടെ പോരാട്ടത്തിന് ഊർജ്ജം പകരേണ്ടത് എന്നു ഉത്ഘാടന പ്രസംഗത്തിൽ കുഞ്ഞി കുമ്പള അനുസ്മരിച്ചു.

തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് സുരേഷ് ശങ്കർ അധ്യക്ഷനായ അനുസ്മരണ ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി മാരായ സജീപോൾ മാടശേരി, അഷ്‌റഫ്‌ പൊന്നാനി,കെ എസ് യൂ സംസ്ഥാന നേതാവ് ഗൗരി പാർവതി,ഒഐസിസി നേതാക്കളായ അബ്ദുള്ള വല്ലാഞ്ചിറ, സലീം കളക്കര,ഷിഹാബ് കൊട്ടുകാട്, റസാഖ് പൂക്കോട്ടുപാടം, അസ്‌കർ കണ്ണൂർ,ഷാജി സോന, രഘുനാഥ് പറശനികടവ്,
ഷംനാദ് കരുനാഗപള്ളി
യഹിയ കൊടുങ്ങലൂർ
നവാസ് വെള്ളിമാട് കുന്നു, അഷ്‌റഫ്‌ വടക്കേവിള, സത്താർ കായംകുളം,
ഹമീദ് കണിച്ചാട്ടിൽ ദമ്മാo
അഷ്‌റഫ്‌ വടക്കേകാട് ജിദ്ദ മാള മുഹായുദ്ധീൻ, നൗഷാദ് ആലുവ, നിഷാദ് ആലംകോട് ,നാദിർഷാ വീക്ഷണം,
ജില്ലാ അധ്യക്ഷൻ മാരായ
സജീർ പൂന്തുറ,
ബാലു കൊല്ലം,
കെ. കെ. തോമസ്,
ബഷീർ കോട്ടയം,
സുഗതൻ ആലപ്പുഴ
ഷുക്കൂർ എറണാകുളം,
അമീർ പട്ടണത്,
അബ്ദുൾ കരീം കോഴിക്കോട് , ജയൻ മാവില, ഷാജി മഠത്തിൽ, റഫീഖ് പട്ടാമ്പി,എന്നിവർ
അബ്‌ദുൾ റഹ്മാൻ സാഹിബിനെ അനുസ്മരിച്ചു.
ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് രാജു തൃശൂർ നന്ദി യും പറഞ്ഞു.മാത്യു സിറിയക്,
രാജേഷ് ഉണ്ണിയാട്ടിൽ, ഇബ്രാഹിം ചേലക്കര, ഷമീർ വളവ് എന്നിവർ അനുസ്മരണ യോഗം നിയന്ത്രിച്ചു.

spot_img

Related Articles

Latest news