തിരുവനന്തപുരം: കോട്ടയത്തെ കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികച്ച രീതിയില്‍ വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് നേരേയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്. പോലീസും സാമൂഹ്യ നീതി വകുപ്പും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
കെ ഫോണുമായി ബന്ധപ്പെട്ട് വലിയ മാറ്റമാണ് കേരളത്തില്‍ വരാന്‍ പോകുന്നത്. സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കുന്ന സ്ഥിതി വരും. അത്തരം സാഹചര്യത്തില്‍ എല്ലായിടത്തും മൊബൈല്‍ കവറേജും ലഭ്യമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.