പെട്രൊകെമിക്കല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

പെട്രൊകെമിക്കല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വ്യവസായ സൗഹൃദമല്ല കേരളം എന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയാണ് സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിക്ഷേപകരെ ഇരുകൈയ്യുംനീട്ടി സ്വീകരിക്കുകയാണെന്നും ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെട്രോകെമിക്കല്‍ പാര്‍ക്ക് ലക്ഷ്യമിടുന്നത് വ്യവസായങ്ങളുടെ ക്ലസ്റ്റര്‍ സ്ഥാപിക്കാനാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.റ്റി യില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത 481.79 ഏക്കര്‍ ഭൂമിയിലാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. നിലവില്‍ 171 ഏക്കര്‍ ഭൂമി ബി.പി.സി.എല്ലിന്റെ വികസനത്തിനായി പാട്ട വ്യവസ്ഥയില്‍ അനുവദിച്ചു . 33% ഭൂമി ഹരിത ബെല്‍റ്റ് സ്ഥാപിക്കുന്നതിനായി നിലനിര്‍ത്തും.

കേന്ദ്ര പരിസ്ഥി മന്ത്രാലയത്തിന്റെ അനുമതി പാര്‍ക്കിനു ലഭിച്ചിട്ടുണ്ട് . കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം 33 % ഭൂമിയില്‍ ഹരിത കവചം സൃഷ്ടിക്കും. അന്തരീക്ഷ മലിനീകരണം ശുദ്ധീകരിച്ചെടുക്കാനുള്ള സ്ഥാപനമായി പാര്‍ക്ക് മാറുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നിലവില്‍ കിന്‍ഫ്രയ്ക്ക് 17 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷകള്‍ക്കെല്ലാം ജില്ലാതല അലോട്ട്‌മെന്റ് കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ച സംരംഭകര്‍ക്ക് ശിലാസ്ഥാപന ചടങ്ങില്‍ ലെറ്റര്‍ ഓഫ് ഇന്റിമേഷന്‍ മന്ത്രി ഇ പി ജയരാജന്‍ കൈമാറി.

spot_img

Related Articles

Latest news