പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റില്‍.

കേസില്‍ രണ്ടാം പ്രതിയായ സുധാകരനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഏഴു മണിക്കൂറോളം സമയം ചോദ്യം ചെയ്യല്‍ നീണ്ടു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ഇന്ന് രാവിലെ 11 മണി മുതലാണ് തട്ടിപ്പു കേസില്‍ പ്രതിയായ സുധാകരനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.

ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും സുധാകരൻ സഹകരിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർ, ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യാൻ വിളിക്കുമെന്നും പറഞ്ഞു. ഹൈക്കോടതി വിധിയുള്ളതിനാൽ 50,000 രൂപ ബോണ്ടില്‍ സുധാകരനെ ജാമ്യത്തില്‍ വിട്ടത്.

spot_img

Related Articles

Latest news