കെ. സുരേന്ദ്രന്റെ വിദ്വേഷ പ്രചാരണങ്ങളെ ചെറുക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്‍ നടത്തിയ വിദ്വേഷ പ്രചാരണങ്ങളെ മതേതര സമൂഹം ചെറുത്തുതോല്‍പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സുരേന്ദ്രന്‍ കരിപ്പുഴ. കേരള ഹൈകോടതിയും കേന്ദ്ര അന്വേഷണ ഏജന്‍സികളടക്കം തള്ളിക്കളഞ്ഞ ലവ്​ ജിഹാദ് ആരോപണം വീണ്ടും ഉന്നയിച്ച്‌​ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദത്തെ തകര്‍ത്ത് വര്‍​ഗീയ പ്രചാരണങ്ങളിലൂടെ അധികാരമുറപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്​.

ന്യൂനപക്ഷങ്ങള്‍ മറ്റു മത സമുദായങ്ങളുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നെന്ന സംഘ് പരിവാര്‍ വ്യാജ പ്രചാരണങ്ങളെ ചെറുക്കണമെന്നും വിവിധ ജാതി-മത സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സഹായങ്ങളുടെ ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news