കനക്​സി ഖിംജി അന്തരിച്ചു

മസ്​കത്ത്​: ഒമാനിലെ മുതിര്‍ന്ന ബിസിനസുകാരനും ഖിംജി ഗ്രൂപ്പ്​ ഓഫ്​ കമ്ബനീസ്​ ചെയര്‍മാനുമായിരുന്ന കനക്​സി ഗോഖല്‍ദാസ്​ ഖിംജി ( 85) നിര്യാതനായി. . ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കാരണവര്‍ എന്ന്​ വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്​.

കഴിഞ്ഞ അഞ്ച്​ പതിറ്റാണ്ടായി ഖിംജി ഗ്രൂപ്പി​ന്റെ അമരത്തുണ്ടായിരുന്ന ഇദ്ദേഹം രാജ്യത്തി​ന്റെ വളര്‍ച്ച നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌​ ഒമാന്‍ പൗരത്വവും ശൈഖ്​ പദവിയും നല്‍കിയിരുന്നു. ‘ലോകത്തിലെ ഏക ഹിന്ദു മത വിശ്വാസിയായ ശൈഖ്​’ എന്ന വിശേഷണത്തിനും അര്‍ഹനാണ്​ ഇദ്ദേഹം.1936ല്‍ മസ്​കത്തിലാണ്​ കനക്​സി ഖിംജി ജനിച്ചത്​.

മുംബൈയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1970ലാണ്​ 144 വര്‍ഷത്തോളം പഴക്കമുള്ള കുടുംബ ബിസിനസിന്റെ നേതൃ സ്​ഥാനം ഏറ്റെടുത്തത്.

പ്രതിവര്‍ഷം ഒരു ശതകോടിയിലേറെ ഡോളറാണ്​ ഗ്രൂപ്പിന്റെ വിറ്റുവരവ്​. കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍, ലൈഫ്​സ്​റ്റൈല്‍, ഇന്‍ഫ്രാസ്​ട്രക്​ചര്‍, പ്രൊജക്​ട്​സ്​,ലോജിസ്​റ്റിക്​സ്​ തുടങ്ങിയ വിഭാഗങ്ങളിലായി ഖിംജി ഗ്രൂപ്പ്​ പ്രവര്‍ത്തിക്കുന്നുണ്ട്​. നാനൂറിലധികം ആഗോള ബ്രാന്‍ഡുകളുടെ ഒമാനിലെ വിപണന പങ്കാളിയുമാണ്​ ഗ്രൂപ്പ്​. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിനും ശ്രദ്ധേയ സംഭാവനകള്‍ ശൈഖ്​ കനക്​സി നല്‍കിയിട്ടുണ്ട്​. ഒമാനിലെ ആദ്യ ഇന്ത്യന്‍ സ്​കൂള്‍ സ്​ഥാപിച്ചത്​കനക്‌സിയാണ് . ഗള്‍ഫ്​ മേഖലയില്‍ നിന്ന്​ ആദ്യത്തെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്​കാരം ലഭിച്ചതും ശൈഖ്​ കനക്​സിക്കാണ്​. ഒമാന്‍ ക്രിക്കറ്റ്​ ക്ലബിന്റെ സ്​ഥാപക ചെയര്‍മാനാണ്​. കനക്​സി ഖിംജിയുടെ നിര്യാണത്തില്‍ ഒമാനിലെ വിവിധ തുറകളിലുള്ളവര്‍ അനുശോചിച്ചു. ഉഭയകക്ഷി സഹകരണത്തിന്​ വലിയ പങ്കാളിത്തം വഹിച്ച വ്യക്​തിയായിരുന്നു ശൈഖ്​ കനക്​സി ഖിംജിയെന്ന്​ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ അനുസ്​മരിച്ചു.

മീഡിയ വിങ്സ്

spot_img

Related Articles

Latest news